മോദി വീണ്ടും വാരാണസിയില്‍ ജനവിധി തേടും, ബിജെപി പാര്‍ലമെന്ററി യോഗത്തില്‍ തീരുമാനം

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയിലും, വഡോദരയിലുമാണ് മോദി മത്സരിച്ചത്
മോദി വീണ്ടും വാരാണസിയില്‍ ജനവിധി തേടും, ബിജെപി പാര്‍ലമെന്ററി യോഗത്തില്‍ തീരുമാനം

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നിന്നു തന്നെ ജനവിധി തേടും. ബിജെപിയുടെ പാര്‍ലമെന്ററി  യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത് എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരാണസിയിലും, വഡോദരയിലുമാണ് മോദി മത്സരിച്ചത്. വാരാണസിയില്‍ അരവിന്ദ് കെജ് രിവാളിനേയും, വഡോദരയില്‍ കോണ്‍ഗ്രസിന്റെ മധുസൂധന്‍ മിശ്രിയേയുമാണ് മോദി പരാജയപ്പെടുത്തിയത്. വാരാണസിയില്‍ അഞ്ച് ലക്ഷത്തില്‍പ്പരം വോട്ടിനാണ് മോദി ജയിച്ചു കയഖിയത്. 

ആം ആദ്മി പാര്‍ട്ടി വാരണാസിയില്‍ 20 ശതമാനത്തോളം വോട്ട് നേടിയപ്പോള്‍ 56.37 ശതമാനം വോട്ടും മോദി കൈക്കലാക്കി. 2004ലാണ് ഏറ്റവും ഒടുവിലായി വാരണാസിയില്‍ കോണ്‍ഗ്രസ് ജയിച്ചത്. 1991, 96, 98, 99, 2009 എന്നീ വര്‍ഷങ്ങളില്‍ ഇവിടെ നിന്നും ബിജെപി തന്നെയാണ് ജയിച്ചെത്തിയത്. 

വാരാണസിയിലും വഡോദരയിലും ജയിച്ച മോദി വഡോദരയിലെ സീറ്റ് രാജിവെച്ചൊഴിഞ്ഞപ്പോള്‍ രഞ്ജന്‍ ബട്ടാണ് ഇവിടെ മത്സരിച്ച് ജയിച്ചത്. 1998 മുതല്‍ ബിജെപിയുടെ ഉറച്ച സീറ്റാണ് വഡോദര.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com