വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് പാ​ക്കി​സ്ഥാ​ൻ; അ​തി​ർ​ത്തി​യി​ൽ വെടിവയ്പ്പ് 

പ്രകോപനമൊന്നും ഉണ്ടാകാതിരുന്നിട്ടും പാക്കിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ച് ചോറുബോംബുകള്‍ വര്‍ഷിക്കുകയായിരുന്നു 
വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് പാ​ക്കി​സ്ഥാ​ൻ; അ​തി​ർ​ത്തി​യി​ൽ വെടിവയ്പ്പ് 

ശ്രീനഗര്‍: അ​തി​ർ​ത്തി​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ച് പാ​ക്കി​സ്ഥാ​ൻ സൈന്യം. ജ​മ്മു കാ​ഷ്മീ​രി​ലെ ര​ജൗ​രി ജി​ല്ല​യി​ലെ സു​ന്ദ​ർ​ബാ​നി​ പ്രവി‌ശ്യയിൽ ഇ​ന്ന് വൈ​കു​ന്നേ​രം ആറ് മണിയോടെയാണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചെ​ന്നാ​ണ് പ്രതിരോധ മന്ത്രാലയ‌ത്തിൽ നിന്ന് ലഭിക്കുന്ന വിവരം. 

പ്രകോപനമൊന്നും ഉണ്ടാകാതിരുന്നിട്ടും പാക്കിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ച് ചോറുബോംബുകള്‍ വര്‍ഷിക്കുകയായിരുന്നെന്നാണ് മന്ത്രാലയം പുറത്തുവിട്ട വിവരം. ഒരു സ്‌പെഷ്യല്‍ ഓഫീസർക്ക് ചെറിയ പരിക്കുണ്ടായത് ഒഴിച്ചാല്‍ മറ്റാര്‍ക്കും അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com