എത്യോപ്യന്‍ എയര്‍ലൈന്‍സ് ദുരന്തം: ‌‌മരിച്ചവരിൽ നാലുപേർ ഇന്ത്യക്കാർ 

വിമാനത്തിലുണ്ടായിരുന്നതില്‍ ഏറ്റവും കൂടുതല്‍ പേര്‍ കെനിയ സ്വദേശികളാണ്
എത്യോപ്യന്‍ എയര്‍ലൈന്‍സ് ദുരന്തം: ‌‌മരിച്ചവരിൽ നാലുപേർ ഇന്ത്യക്കാർ 

അഡിസ് അബാബ: എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണ് ഉണ്ടായ അപകടത്തിൽ മരിച്ച 157 പേരിൽ നാല് പേർ ഇന്ത്യക്കാർ. വിമാനത്തിലുണ്ടായിരുന്നതില്‍ ഏറ്റവും കൂടുതല്‍ പേര്‍ കെനിയ സ്വദേശികളാണ്. 32 കെനിയന്‍ ആളുകളാണ് അപകടത്തില്‍ മരിച്ചത്. എത്യോപ്യ, ഇറ്റലി, ചൈന, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഈജിപ്ത്, നെതര്‍ലാന്‍ഡ്‌സ്, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ളവരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. 149 യാത്രക്കാരും എട്ടു ജീവനക്കാരും ഉള്‍പ്പെടെ 157 പേരാണ് അപകട സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയില്‍നിന്ന് കെനിയയുടെ തലസ്ഥാനമായ നെയ്‌റോബിയിലേക്കു തിരിച്ച ഇ ടി 302 വിമാനമാണ് തകർന്നത്. 

പറന്നുയർന്ന് കുറച്ച് സമയത്തിനുള്ളിൽ തന്നെ വിമാനം തകർന്ന് വീഴുകയായിരുന്നു. ബിഷോപ്ടു നഗരത്തിനു സമീപത്തെ ടുളു ഫരയിലാണ് വിമാനം തകര്‍ന്നുവീണത്. ഇന്ന് രാവിലെ പ്രാദേശിക സമയം 8:44ഓടെയായിരുന്നു അപകടം. അപകടകാരണം ഇനിയും വ്യക്തമായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com