മസൂദ് അസറിനെ വിട്ടയക്കാന്‍ പ്രവര്‍ത്തിച്ചത് അജിത് ഡോവലെന്ന് രാഹുല്‍; കോണ്‍ഗ്രസ് അധ്യക്ഷന്‍ അന്ന് വീഡിയോ ഗെയിം കളിക്കുകയായിരുന്നുവെന്ന് ബിജെപി

ജെയ്‌ഷെ മുഹമ്മദ് തലന്‍ മസൂദ് അസറിനെ വിട്ടയച്ചത് ആരാണെന്ന് മോദി ഏറ്റുപറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
മസൂദ് അസറിനെ വിട്ടയക്കാന്‍ പ്രവര്‍ത്തിച്ചത് അജിത് ഡോവലെന്ന് രാഹുല്‍; കോണ്‍ഗ്രസ് അധ്യക്ഷന്‍ അന്ന് വീഡിയോ ഗെയിം കളിക്കുകയായിരുന്നുവെന്ന് ബിജെപി

ന്യൂഡല്‍ഹി: പുല്‍വാമയില്‍ നാല്‍പ്പത് സിആര്‍പിഎഫ് ജവാന്‍മാരുടെ മണത്തിന് കാരണമായ ആക്രമണം നടത്തിയ ഭീകര സംഘടന ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ വിട്ടയച്ചത് ആരാണെന്ന് അവരുടെ കുടുംബങ്ങളോട് മോദി ഏറ്റുപറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആയിരുന്നു അസറിനെ വിട്ടയക്കാനായി കാണ്ഡഹാറിലേക്ക് പോയതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. 

മസൂദ് അസറിനെ വിട്ടയക്കാനായി തീവ്രവാദികള്‍ എയര്‍ ഇന്ത്യ വിമാനം റാഞ്ചി കാണ്ഡഹാറിലേക്ക് കൊണ്ടുപോയപ്പോള്‍, ജയിലില്‍ കഴിഞ്ഞിരുന്ന അസറിനെ ഇന്ത്യ വിട്ടയച്ചിരുന്നു. അജിത് ഡോവലാണ് മസൂദിനെയും കൊണ്ട് കാണ്ഡഹാറിലേക്ക് പോയത്. ഇതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ട്വിറ്ററിലൂടെ രാഹുലിന്റെ വിമര്‍ശനം. 

രാഹുലിന്റെ വിമര്‍ശനത്തിന് പിന്നാലെ മറുപടിയുമായി ബിജെപിയും രംഗത്തെത്തി. തട്ടിക്കൊണ്ടുപോയ യാത്രക്കാര്‍ തിരിച്ചുവരുന്നതിനായി രാജ്യം മുഴുവന്‍ പ്രാര്‍ത്ഥിച്ചിരുന്ന വേളയില്‍ രാഹുല്‍ ഗാന്ധി വീഡിയോ ഗെയിം കളിക്കുന്ന തിരക്കിലായിരുന്നിരിക്കണമെന്ന് ബിജെപി പരിഹസിച്ചു.

സര്‍വകക്ഷി യോഗത്തിന് ശേഷമാണ് അന്ന് നടപടി സ്വീകരിച്ചതെന്ന് ബിജെപി ട്വിറ്ററില്‍ കുറിച്ചു. പത്താന്‍കോട്ട് ഭീകരാക്രണത്തിന്റെ ആസൂത്രകന്‍ ലത്തീഫിനെ വിട്ടയച്ചത് യുപിഎ സര്‍ക്കാര്‍ ആണെന്നും ബിജെപി ഓര്‍മ്മിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com