രാജീവ് ഗാന്ധി വധക്കേസ്: പ്രതികളെ വിട്ടയയ്ക്കാന്‍ ആവശ്യപ്പെട്ട് മനുഷ്യചങ്ങല 

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന ഏഴ് കുറ്റവാളികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ മനുഷ്യചങ്ങല തീര്‍ത്തു
രാജീവ് ഗാന്ധി വധക്കേസ്: പ്രതികളെ വിട്ടയയ്ക്കാന്‍ ആവശ്യപ്പെട്ട് മനുഷ്യചങ്ങല 

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന ഏഴ് കുറ്റവാളികളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ മനുഷ്യചങ്ങല തീര്‍ത്തു. പ്രതികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് തീരുമാനമെടുക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ നടപടികള്‍ക്ക് കാലതാമസം നേരിടുന്നതിനെത്തുടര്‍ന്നാണ് മനുഷ്യ ചങ്ങല തീര്‍ത്തത്. 

27 വര്‍ഷമായി ജയില്‍ശിക്ഷ അനുഭവിക്കുന്ന പ്രതികളെ മോചിപ്പിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ ഭരണഘടനയുടെ 161-ാം അനുച്ഛേദം പ്രകാരം ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയെടുത്തത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ സംസ്ഥാന മന്ത്രിസഭ ഗവര്‍ണര്‍ക്ക് കൈമാറിയെങ്കിലും ഗവര്‍ണര്‍ ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ് മനുഷ്യചങ്ങല സംഘടിപ്പിച്ചത്. 

1991 മേയ് 21 ന് ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാജീവ് ഗാന്ധിയെ ശ്രീപെരുമ്പത്തൂരില്‍ വെച്ച് എല്‍.ടി.ടി.ഇ അംഗമായ തേന്മൊഴി രാജരത്‌നം ചാവേര്‍ ആയി കൊലപ്പെടുത്തുകയായിരുന്നു. മുരുകന്‍, ശാന്തന്‍, പേരറിവാളന്‍, ജയകുമാര്‍, രവിചന്ദ്രന്‍, റോബര്‍ട്ട് പയസ്, നളിനി എന്നിവരാണ് കേസില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com