വോട്ടിങ് മെഷീനുകളില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളും; ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ത്ഥികള്‍ പത്രപരസ്യം നല്‍കണം

തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകളുടെ സുരക്ഷ ഉറപ്പുവരുത്താന് പ്രത്യേക സംവിധാനമൊരുക്കും. വോട്ടര്‍മാര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനവും നടപ്പിലാക്കും. 
വോട്ടിങ് മെഷീനുകളില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രങ്ങളും; ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ത്ഥികള്‍ പത്രപരസ്യം നല്‍കണം

പ്രില്‍ പതിനൊന്നിന് ആരംഭിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനായി തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി കഴിഞ്ഞുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുനില്‍ അറോറ. 2014ല്‍ ഒമ്പത് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നതെങ്കില്‍ ഇത്തവണ ഏഴായി ചുരുക്കി. എല്ലാ മണ്ഡലങ്ങളിലും വിവി പാറ്റ് ഉപയോഗിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. 


തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനുകളുടെ സുരക്ഷ ഉറപ്പുവരുത്താന് പ്രത്യേക സംവിധാനമൊരുക്കും. വോട്ടര്‍മാര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനവും നടപ്പിലാക്കും. പത്തുലക്ഷം പോളിങ് സ്‌റ്റേഷനകളാണ് ഒരുക്കുന്നത്. വോട്ടിങ് യന്ത്രങ്ങളില്‍ സ്ഥാനാരര്‍ത്ഥികളുടെ ചിത്രങ്ങളുമുണ്ടാകും. 

രാജ്യത്താകെ 90 കോടി വോട്ടര്‍മാരാണുള്ളത്. 8.4 പുതിയ വോട്ടര്‍മാരുണ്ട്. പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ നമ്പര്‍ സംവിധാനം: 1950
ക്രിമിനല്‍ കേസില്‍ പ്രതികളായ സ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേക മാനദണ്ഡം. ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ അക്കാര്യങ്ങള്‍ പത്രങ്ങളില്‍ പരസ്യപ്പെടുത്തി കമ്മീഷനെ അറിയിക്കണം. 

സാമൂഹ്യമാധ്യമങ്ങളിലെ പരസ്യച്ചെല് തെരഞ്ഞെടുപ്പ് ചെലവായി കണക്കാക്കും. സാമൂഹ്യമാധ്യമങ്ങളിലെ ഉള്ളടക്കം പെരുമാറ്റച്ചട്ടത്തിന് വിധേയമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com