15മണിക്കൂര്‍ ശസ്ത്രക്രിയയില്‍ മാറ്റിവച്ചത് 9,500തലമുടി ഇഴകള്‍; രണ്ട് ദിവസത്തിന് ശേഷം ശ്വാസംമുട്ടലും നീര്‍വീക്കവും, ബിസിനസ്സുകാരന് ദാരുണാന്ത്യം 

ശക്തമായ അലര്‍ജിക് റിയാക്ഷനാണ് മരണ കാരണമെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത് 
15മണിക്കൂര്‍ ശസ്ത്രക്രിയയില്‍ മാറ്റിവച്ചത് 9,500തലമുടി ഇഴകള്‍; രണ്ട് ദിവസത്തിന് ശേഷം ശ്വാസംമുട്ടലും നീര്‍വീക്കവും, ബിസിനസ്സുകാരന് ദാരുണാന്ത്യം 

മുംബൈ: തലമുടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ദിവസങ്ങള്‍ക്കുള്ളില്‍ ബിസിനസ്സുകാന് ദാരുണാന്ത്യം. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി 50മണിക്കൂറിനുള്ളിലാണ് മരണം സംഭവിച്ചത്. ശക്തമായ അലര്‍ജിക് റിയാക്ഷനാണ് മരണ കാരണമെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. 

43കാരനായ ശ്രാവണ്‍ കുമാര്‍ ചൗദരി എന്നയാളാണ് മരിച്ചത്. ശ്വാസംമട്ടലും മുഖത്തും കഴുത്തിലും നീര്‍വീക്കവുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശ്രാവണ്‍ പവായ് ഹിറനന്താനി ആശുപത്രിയില്‍ എത്തിയത്. പരിശോധനയില്‍ മാരകമായ അനാഫൈലാക്‌സിസ് എന്ന അലര്‍ജിക് റിയാക്ഷന്റെ ലക്ഷണങ്ങളാണ് ഇവയെന്ന് കണ്ടെത്തി. ശനിയാഴ്ച രാവിലെ 6:45ഓടെയാണ് മരണം സംഭവിച്ചത്. 

മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് തലമുടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശ്രാവണ്‍ വിധേയനായിരുന്നെന്ന് പൊലീസ് കണ്ടെത്തി. 15മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയില്‍ 9,500തലമുടി ഇഴകളാണ് മാറ്റിവച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com