മാണ്ഡ്യയില്‍ സുമലത മത്സരിക്കുമോ?: മാര്‍ച്ച് 18ന് അറിയാം

മാണ്ഡ്യയില്‍ മത്സരിക്കുന്നതിനെപ്പറ്റിയുള്ള വിശദാശംങ്ങള്‍ വരുന്ന മാര്‍ച്ച് 18ന് വ്യക്തമാക്കാമെന്ന് സുമലത തന്നെയാണ് പറഞ്ഞത്.
മാണ്ഡ്യയില്‍ സുമലത മത്സരിക്കുമോ?: മാര്‍ച്ച് 18ന് അറിയാം

ബെംഗളൂരു: മാണ്ഡ്യയില്‍ സുമലത മത്സരിക്കുമോ ഇല്ലയോ എന്ന എന്ന കാര്യത്തില്‍ വ്യക്തതയാകുന്നു. തന്റെ സ്ഥാനാര്‍ത്ഥ്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വിരാമമിടാന്‍ ഒരുങ്ങുകയാണ് തെന്നിന്ത്യന്‍ താരവും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ പത്‌നിയുമായ സുമലത. മാണ്ഡ്യയില്‍ മത്സരിക്കുന്നതിനെപ്പറ്റിയുള്ള വിശദാശംങ്ങള്‍ വരുന്ന മാര്‍ച്ച് 18ന് വ്യക്തമാക്കാമെന്ന് സുമലത തന്നെയാണ് പറഞ്ഞത്.

'അവസാന നിമിഷം വരെയും എന്തെങ്കിലും സംഭവിക്കാം. ഇത് ഊദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെയും നടക്കില്ലെന്നോ നടക്കുമെന്നോ പറയാനാവില്ല. എന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വിവരം മാര്‍ച്ച് 18ന് ഞാന്‍ തന്നെ നിങ്ങളെ അറിയിക്കുന്നതാണ്'- സുമലത മാധ്യമാങ്ങളോട് പറഞ്ഞു.

കര്‍ണാടക മാത്രമല്ല, രാജ്യം തന്നെ ഉറ്റു നോക്കുന്ന ലോകസഭാ സീറ്റാണ് മാണ്ഡ്യയിലേത്. അതുകൊണ്ട് അപവാദപ്രചരണങ്ങള്‍ നടത്തരുതെന്നും സുമലത പറയുന്നു. മാണ്ഡ്യയില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്‍മാറണമെന്ന് തന്നോട് ഡികെ ശിവകുമാര്‍ ആവശ്യപ്പെട്ടതായും സുമലത സമ്മതിച്ചു. മാത്രമല്ല, വേറെ ഏതെങ്കിലും നിയോജകമണ്ഡലത്തില്‍ മത്സരിക്കാനും ശിവകുമാര്‍ സുമലതയോട് നിര്‍ദേശിച്ചിരുന്നു. ഇതിന് പുറമെ, ദേവെഗൗഡയും കുമാരസ്വാമിയും സുമലതയോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ മന്ത്രി എച്ച്ഡി രേവണ്ണയുടെ പരാമര്‍ശവും വിവാദമായിട്ടുണ്ടായിരുന്നു. ഹിന്ദു ആചാരപ്രകാരം ഭര്‍ത്താവിന്റെ മരണശേഷം വിധവ കുറച്ചുനാളത്തേക്ക് വീടിന് പുറത്തിറങ്ങരുതെന്നാണ് രേവണ്ണ പറഞ്ഞത്. മന്ത്രി മാപ്പുപറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിരുന്നു. മണ്ഡ്യയിലെ ജനം രേവണ്ണയ്ക്ക് മറുപടി കൊടുക്കുമെന്ന് സുമലത പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അംബരീഷ് അന്തരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com