ബംഗാളിലെ സിപിഎം എംഎല്‍എ ബിജെപിയില്‍; ഇത്തവണ കാവി പുതയ്ക്കുമോ? 

പശ്ചിമ ബംഗാളിലെ സിപിഎം എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു 
ബംഗാളിലെ സിപിഎം എംഎല്‍എ ബിജെപിയില്‍; ഇത്തവണ കാവി പുതയ്ക്കുമോ? 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളില്‍ നിന്ന് എംപിമാരും എംഎല്‍എമാരും ബിജെപിയിലേക്ക്. തൃണമൂല്‍ എംപി അനുപം ഹസ്രം ബിജെപിയിലെത്തിയതിന് പിന്നാലെ സിപിഎം എംഎല്‍എ ഖഗേന്‍ മര്‍മു ബിജെപിയില്‍ ചേര്‍ന്നു. ആദിവാസി മേഖലയില്‍നിന്നുള്ള എംഎല്‍എയാണ് മര്‍മു. 

ബിര്‍ഭം ജില്ലയിലെ ബോല്‍പ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് ഹസ്ര. വിശ്വഭാരതി യൂണിവേഴ്‌സിറ്റയിലെ അധ്യാപകനായ ഹസ്ര 2014ലാണ് ലോക്‌സഭയിലേക്ക് തെരഞ്ഞടുക്കപ്പെടുന്നത്. സമീപകാലങ്ങളിലാണ് തൃണമൂല്‍ പാര്‍ട്ടിക്കെതിരെയും നേതാക്കന്‍മാര്‍ക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഹസ്രയെ ശാസിച്ചിരുന്നു.

എംപിയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ തൃണമൂല്‍ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി ഡോ. രാം ചന്ദ്ര ദോമിനെ രണ്ട് ലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ് ഹസ്ര പരാജയപ്പെടുത്തിയത്. സിപിഎമ്മിന്റെ കുത്തകമണ്ഡലമായ ബോല്‍പ്പൂരില്‍ നിന്ന് സോമനാഥ് ചാറ്റര്‍ജി ഏഴുതവണ ലോക്‌സഭയിലേക്ക് തെരഞ്ഞടുക്കപ്പെട്ടിരുന്നു.

മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖേ പാട്ടീലിന്റെ മകന്‍ സുജയ് വിഖേ പാട്ടീലും ബിജെപിയിലെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com