ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം: അച്ഛന്‍ സ്വന്തം മകനെ വെട്ടിക്കൊന്നു

അമ്മയും സഹോദരിയും തടുക്കാന്‍ ശ്രമിച്ചെങ്കിലും ഇവരെയും ശക്തിവേല്‍ ആക്രമിക്കുകയായിരുന്നു.
ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം: അച്ഛന്‍ സ്വന്തം മകനെ വെട്ടിക്കൊന്നു

ചെന്നൈ: ഭാര്യയുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അച്ഛന്‍ മകനെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ സെന്തമിഴ് നഗരത്തിലെ രാമപുരത്താണ് സംഭവം. അന്‍പതു കാരനായ ശക്തിവേല്‍ ആണ് ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് 22കാരനായ മകനെ വെട്ടി കൊലപ്പെടുത്തിയത്.

സതീഷിനും അമ്മയും തമ്മിലുള്ള ബന്ധത്തില്‍ ശക്തിവേലിന് സംശയം തോന്നിയിരുന്നു. ഭാര്യയുടെ മേല്‍ തോന്നിയ ഈ സംശയം അച്ഛനും മകനും ഇടയില്‍ തീരാത്ത പകയായി വളരുകയും ചെയ്തു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വാക്കേറ്റവും പതിവായിരുന്നു. ഇത് പിന്നീട് മകന്റെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

ശക്തിവേല്‍ സംഭവദിവസം കത്തിയുമായെത്തി സതീഷിനെ തുടരെ തുടരെ വെട്ടി. അമ്മയും സഹോദരിയും തടുക്കാന്‍ ശ്രമിച്ചെങ്കിലും ഇവരെയും ശക്തിവേല്‍ ആക്രമിക്കുകയായിരുന്നു. സംഭവശേഷം ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. 

സതീഷിനെ ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിക്കെതിരെ റോയല്‍ നഗര്‍ പൊലീസ് പരാതി രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ പെയിന്റിങ് തൊഴിലാളിയായി ജോലിചെയ്യുകയാണ്. സതീഷ് ടൈപ്പിസ്റ്റാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com