അഭിനന്ദന്‍ വര്‍ത്തമാന്റെ ചിത്രമുള്ള പോസ്റ്ററുമായി ബിജെപി നേതാവ് ; പിന്‍വലിക്കാന്‍ ഫെയ്‌സ്ബുക്കിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അഭിനന്ദന്‍ വര്‍ത്തമാന്റെ ചിത്രമുള്ള പോസ്റ്ററുമായി ബിജെപി നേതാവ് ; പിന്‍വലിക്കാന്‍ ഫെയ്‌സ്ബുക്കിനോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിശ്വാസ് നഗര്‍ എംഎല്‍എയായ ഓം പ്രകാശ് ശര്‍മ്മയാണ് പോസ്റ്ററുകള്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്

ന്യൂഡല്‍ഹി : പാകിസ്ഥാന്‍ പിടിയില്‍ നിന്നും മോചിതനായ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാന്റെ ഫോട്ടോ അടങ്ങുന്ന പോസ്റ്റര്‍ ചെയ്ത ബിജെപി എംഎല്‍എയുടെ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഈ പോസ്റ്റര്‍ ഉടന്‍ നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫെയ്‌സ്ബുക്ക് അധികൃതരോട് ആവശ്യപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലെ ആദ്യ പെരുമാറ്റചട്ട ലംഘന നടപടിയാണിത്. 

ഡല്‍ഹി വിശ്വാസ് നഗര്‍ എംഎല്‍എയായ ഓം പ്രകാശ് ശര്‍മ്മയാണ് പോസ്റ്ററുകള്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തത്. അഭിനന്ദന്റെ ചിത്രമുള്ള രണ്ട് പോസ്റ്ററുകളാണ് ശര്‍മ്മ ഷെയര്‍ ചെയ്തത്. മാര്‍ച്ച് ഒന്നിനാണ് ശര്‍മ്മ ഈ പോസ്റ്ററുകള്‍ ഫെയ്‌സ്ബുക്കില്‍ ഇട്ടത്. 

പോസ്റ്ററില്‍ വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ഉള്‍പ്പെടുന്നു. പോസ്റ്ററിന്റെ താഴെ ഓംപ്രകാശ് ശര്‍മ്മയുടെ ചിത്രവുമുണ്ട്. 

സൈനിക വിഭാഗങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കണമെന്നും ഫെയ്‌സ്ബുക്കിനോടും ട്വിറ്ററിനോടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com