ആശുപത്രിയിൽ നിന്നും കാണാതായ പതിനെട്ടുകാരിയുടെ മൃതദേഹം പുഴയിൽ ; ദുരൂഹത
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th March 2019 07:08 AM |
Last Updated: 13th March 2019 07:08 AM | A+A A- |

ജയ്പുർ: ആശുപത്രിയിൽ നിന്നും കാണാതായ പതിനെട്ടുകാരിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പെൺകുട്ടിയെ കാണാതായത്.
മുനിസിപ്പാലിറ്റി ജീവനക്കാരാണ് പുഴയിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. രഹന എന്ന പെൺകുട്ടിയുടേതാണ് മൃതദേഹം. മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. രഹനയെ കാണാതായതിനെ തുടർന്ന് കുടുംബം നയാപുര പൊലീസിൽ പരാതി നൽകിയിരുന്നു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.