'എനിക്ക് എല്ലാ ഇംഗ്ലീഷും മനസിലാകും'; ഗ്രാമര്‍ പിശകുള്ള  ട്വീറ്റിനെ പരിഹസിച്ചയാള്‍ക്ക് സുഷമ സ്വരാജിന്റെ മറുപടി , അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ

മലേഷ്യയില്‍ കഴിയുന്ന ഇന്ത്യക്കാരനാണ് ഗവി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചത്. പഞ്ചാബ് സ്വദേശിയായ അദ്ദേഹം തന്റെ സുഹൃത്തിന് വേണ്ടിയാണ് അറിയാവുന്ന മുറി ഇംഗ്ലീഷില്‍ ട്വീറ്റ് ചെയ്തത
'എനിക്ക് എല്ലാ ഇംഗ്ലീഷും മനസിലാകും'; ഗ്രാമര്‍ പിശകുള്ള  ട്വീറ്റിനെ പരിഹസിച്ചയാള്‍ക്ക് സുഷമ സ്വരാജിന്റെ മറുപടി , അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ


ന്യൂഡല്‍ഹി: സഹായ അഭ്യര്‍ത്ഥനയുമായി ട്വിറ്ററില്‍ എത്തുന്നവരെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഒരിക്കലും നിരാശരാക്കാറില്ല. വളരെ പെട്ടെന്ന് തന്നെ മറുപടി നല്‍കുന്ന കാര്യത്തിലും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിലും അവര്‍ ലോക മാധ്യമങ്ങളുടെ തന്നെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. 

മലേഷ്യയില്‍ കഴിയുന്ന ഇന്ത്യക്കാരനാണ് ഗവി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചത്. പഞ്ചാബ് സ്വദേശിയായ അദ്ദേഹം തന്റെ സുഹൃത്തിന് വേണ്ടിയാണ് അറിയാവുന്ന മുറി ഇംഗ്ലീഷില്‍ ട്വീറ്റ് ചെയ്തത്. സുഹൃത്തിന് മാനസികമായി സുഖമില്ല. ഇന്ത്യയിലേക്ക് മടക്കി അയയ്ക്കാന്‍ ഇമിഗ്രേഷന്‍ വകുപ്പ് അനുവദിക്കുന്നില്ല. അതിന് വേണ്ട നടപടികള്‍ സ്വീകരിക്കാമോ എന്നായിരുന്നു വ്യാകരപ്പിഴവുള്ള ഇംഗ്ലീഷിലെ സന്ദേശത്തിന്റെ ഉള്ളടക്കം. 


വിദേശകാര്യ മന്ത്രിയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലേക്ക് വന്ന മുറി ഇംഗ്ലീഷ് സന്ദേശത്തെ പരിഹസിച്ച് സൗരഭ് ദാസ് എന്നയാള്‍ ട്വീറ്റ് ചെയ്തു. ഹിന്ദിയിലോ പഞ്ചാബിയിലോ എഴുതിക്കൂടേ എന്നായിരുന്നു പരിഹാസച്ചുവയുള്ള ചോദ്യം. ഇതിനാണ് കുറിക്ക് കൊള്ളുന്ന മറുപടി വിദേശകാര്യമന്ത്രി തന്നെ നല്‍കിയത്. ' ആ ട്വീറ്റില്‍ എനിക്കൊരു പ്രശ്‌നവുമില്ല, വിദേശകാര്യ മന്ത്രി ആയ ശേഷം എനിക്ക് എല്ലാ വ്യാകരണത്തിലും സംസാര രീതിയിലുമുള്ള ഇംഗ്ലീഷ് വഴങ്ങുമെന്നായിരുന്നു ട്വീറ്റ്.  മലേഷ്യയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറോട് ഇക്കാര്യം അന്വേഷിക്കാനും നിങ്ങളെ സഹായിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി മറുപടിയും നല്‍കി.  ഇതോടെ അഭിനന്ദനവുമായി ട്വിറ്ററേനിയന്‍സ് എത്തുകയായിരുന്നു.

ഒരു മന്ത്രി മാത്രമല്ല, നിങ്ങള്‍ വിശാല മനസിനുടമയാണെന്നും ബിജെപിയില്‍ ആകെ കഴിവുള്ള ഒരേയൊരു നേതാവാണെന്നും ആളുകള്‍ പ്രശംസിച്ചു. ഇന്ദിരാ ഗാന്ധിക്ക് ശേഷം വിദേശകാര്യ മന്ത്രി പദവിയില്‍ എത്തുന്ന രണ്ടാമത്തെ ഇന്ത്യാക്കാരിയാണ് 67 കാരിയായ സുഷമാ സ്വരാജ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com