ബിജെപി വലിയ കക്ഷിയാകും; മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്ന് ശരത് പവാര്‍

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപി വലിയ ഒറ്റകക്ഷിയാകും - എന്നാല്‍ ഒരിക്കല്‍ കൂടി മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ലെന്ന് ശരത് പവാര്‍ 
ബിജെപി വലിയ കക്ഷിയാകും; മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്ന് ശരത് പവാര്‍

മുംബൈ: നരേന്ദ്രമോദി രണ്ടാമതും പ്രധാനമന്ത്രി പദത്തിലെത്തില്ലെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. അതേസമയം ലോക്‌സഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കൂടുതല്‍ സീറ്റുകള്‍ ലഭിച്ചാലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗബലം ബിജെപിക്കുണ്ടാവില്ല. സഖ്യകക്ഷികളുടെ പിന്തുണ ബിജെപിക്ക് ലഭിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 2104ലെ ലോക്‌സഭ തെരഞ്ഞടുപ്പില്‍ 283 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. ഒറ്റക്ക് സര്‍ക്കാര്‍ രൂപികരിക്കാന്‍ ഭൂരിപക്ഷമുണ്ടായിട്ടും സഖ്യസര്‍ക്കാരാണ് ബിജെപി രൂപികരിച്ചത്.

മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 45 സീറ്റുകള്‍ നേടുമെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞത്. എന്നാല്‍ മഹാരാഷ്ട്രയിലെ മുഴുവന്‍ സീറ്റുകളിലും എന്‍സിപി വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com