വദ്രയെക്കുറിച്ച് മിണ്ടാത്തതെന്ത്? ഞെട്ടിച്ച് പെണ്‍കുട്ടിയുടെ ചോദ്യം; പതറാതെ രാഹുല്‍ (വിഡിയോ)

വദ്ര കുടുംബാംഗമാണെന്നത് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കുന്ന ഘടകമല്ലെന്നും രാഹുല്‍ ഗാന്ധി
വദ്രയെക്കുറിച്ച് മിണ്ടാത്തതെന്ത്? ഞെട്ടിച്ച് പെണ്‍കുട്ടിയുടെ ചോദ്യം; പതറാതെ രാഹുല്‍ (വിഡിയോ)

ചെന്നൈ: റോബര്‍ട്ട് വദ്രയ്‌ക്കെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റെല്ലാ മേരീസ് കോളെജിലില്‍ വിദ്യാര്‍ത്ഥിനികളുമായി നടന്ന സംവാദത്തിലാണ് വദ്രയ്‌ക്കെതിരായ ആരോപണങ്ങളില്‍ രാഹുല്‍ ഗാന്ധി മൗനം പാലിക്കുന്നതെന്ത് എന്ന ചോദ്യം ഉയര്‍ന്നത്.  നീരവ് മോദിക്കെതിരെ അന്വേഷണം വേണമെന്ന് പറയുന്നുണ്ടല്ലോ പിന്നെ എന്തുകൊണ്ടാണ് സഹോദരീ ഭര്‍ത്താവായ റോബര്‍ട്ട് വദ്രയ്‌ക്കെതിരായ സാമ്പത്തിക ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിക്കാത്തത്‌ എന്നായിരുന്നു ചോദ്യം.

വദ്രയ്‌ക്കെതിരായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും പക്ഷേ റഫാല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അന്വേഷണം നേരിടാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരാര്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ആശങ്കകള്‍ ഉണ്ട്. പുറത്ത് വന്ന വിവരങ്ങള്‍ അനുസരിച്ച് പ്രധാനമന്ത്രി സംശയത്തിന്റെ നിഴലിലാണ്. ആരോപണങ്ങളെ അന്വേഷണത്തിലൂടെ നേരിടാന്‍ മോദി തയ്യാറാവുകയാണ് വേണ്ടതെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. വദ്ര കുടുംബാംഗമാണെന്നത് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കുന്ന ഘടകമല്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള ബില്‍ പാസാക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രാജ്യത്ത് സ്ത്രീകളോടുള്ള മനോഭാവത്തില്‍ മാറ്റം വരേണ്ടതുണ്ട്. മനോഭാവം മാറാത്ത കാലത്തോളം അധികാരത്തിന്റെ മുന്‍നിരയിലേക്ക് അവര്‍ക്ക് കടന്നു വരാനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനത്തെ വിദ്യാര്‍ത്ഥികള്‍ അനുകൂലിക്കുന്നുവോയെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന് 'ഇല്ല ' എന്നായിരുന്നു മറുപടി. നോട്ട് നിരോധനത്തിന്റെ പാളിച്ച ഈ മറുപടിയില്‍ നിന്നും മനസിലാക്കാമെന്നും പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളുടെയെങ്കിലും അഭിപ്രയം തേടേണ്ടതുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. രാജ്യത്തിന്റെ നിലവിലെ അവസ്ഥമാറ്റി സന്തോഷവും ശാക്തീകരണവും കൊണ്ടു വരാന്‍ കോണ്‍ഗ്രസിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ എന്ന് വിദ്യാര്‍ത്ഥികള്‍ അഭിസംബോധന ചെയ്തതിനെയും രാഹുല്‍ ഗാന്ധി വിലക്കി. രാഹുല്‍ എന്ന വിളിയാണ് തനിക്കിഷ്ടമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com