'സാര്‍ വേണ്ട, രാഹുല്‍ എന്ന് വിളിക്കു'- കോണ്‍ഗ്രസ് അധ്യക്ഷന്റെ മറുപടിയില്‍ അമ്പരന്ന് വിദ്യാര്‍ത്ഥിനി, കൈയടി (വീഡിയോ)

ചെന്നൈയിലെ സ്‌റ്റെല്ല മരിയ കോളജില്‍ നിന്നുള്ള വിദ്യാര്‍ഥിനികളോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ സദസില്‍ നിന്ന് നിറഞ്ഞ കൈയടികളും ചിരികളും ഉയര്‍ന്നു
'സാര്‍ വേണ്ട, രാഹുല്‍ എന്ന് വിളിക്കു'- കോണ്‍ഗ്രസ് അധ്യക്ഷന്റെ മറുപടിയില്‍ അമ്പരന്ന് വിദ്യാര്‍ത്ഥിനി, കൈയടി (വീഡിയോ)

ചെന്നൈ: 'സാര്‍ എന്ന് വിളിക്കുന്നതിന് പകരം എന്നെ രാഹുല്‍ എന്ന് വിളിക്കു. അതാണ് എനിക്ക് കൂടുതല്‍ സുഖകരം'- തന്റെ മുന്നില്‍ തടിച്ചുകൂടിയ ചെന്നൈയിലെ സ്‌റ്റെല്ല മരിസ് കോളജില്‍ നിന്നുള്ള വിദ്യാര്‍ഥിനികളോട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞപ്പോള്‍ സദസില്‍ നിന്ന് നിറഞ്ഞ കൈയടികളും ചിരികളും ഉയര്‍ന്നു. 

വിദ്യാര്‍ഥിനിയായ അസ്‌റ ചോദ്യം ചോദിക്കാന്‍ എഴുന്നേറ്റ് സാര്‍ എന്ന് സംബോധന ചെയ്തപ്പോഴായിരുന്നു തിരുത്തുമായി രാഹുലിന്റെ മറുപടി. ഇത് കേട്ടതോടെ അസ്‌റയുടെ മുഖത്ത് അമ്പരപ്പായിരുന്നു. സദസില്‍ നിന്ന് ചിരികളുയര്‍ന്നതോടെ വിദ്യാര്‍ത്ഥിനി കുറച്ചൊന്നു പതറി. എന്നാല്‍ രാഹുലിന്റെ അഭ്യര്‍ത്ഥന കേട്ടതിന് പിന്നാലെ അസ്‌റ 'ഹായ് രാഹുല്‍' എന്ന് പറഞ്ഞതോടെ സദസിന്റെ കൈയടി കൂടുതല്‍ ശക്തിയാര്‍ജിച്ചു. അസ്‌റ ഒന്നുകൂടി 'രാഹുല്‍' എന്ന് ഉറപ്പിച്ചു വിളിക്കുകയും ചെയ്തു. 

ഖുഷി എന്ന യുവതിയും രാഹുലിനെ സാര്‍ എന്നു ചേര്‍ത്തു വിളിച്ചു. നിങ്ങളും എന്നെ സാറില്‍ നിര്‍ത്തുകയാണെന്ന് രാഹുല്‍ പറഞ്ഞപ്പോഴും സദസ് നിറ കൈയടികളോടെയാണ് കേട്ടുനിന്നത്. 

3000ത്തോളം വിദ്യാര്‍ത്ഥിനികളുമായാണ് രാഹുല്‍ സംവദിച്ചത്. സഹോദരിയുടെ ഭര്‍ത്താവായ റോബര്‍ട്ട് വദ്രക്കെതിരായ അഴിമതി ആരോപണം, നോട്ട് നിരോധനം, മോദിയുമായുള്ള സംവാദം തുടങ്ങി നിരവധി വിഷയങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ ചോദ്യങ്ങള്‍ ചോദിച്ചു. 

2014ല്‍ താന്‍ ചെറുപ്പമായിരുന്നു. ഇപ്പോഴും ചെറുപ്പക്കാരന്‍ തന്നെയാണ്. എന്നാല്‍ കുറച്ച് പ്രായം കൂടി എന്നുമാത്രം. ഇത് കേട്ട് സദസ് വലിയ തോതില്‍ ഹര്‍ഷാരവം മുഴക്കി. ഉത്തരേന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യയിലും തമിഴ്‌നാട്ടിലും സ്്ത്രീകളോട് മികച്ച സമീപനമാണെന്ന് പറഞ്ഞ അദ്ദേഹം ആവേശകരമായ സ്വീകരണം നല്‍കുന്ന കാര്യത്തിലും അങ്ങനെ തന്നെയെന്ന് കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com