സീറ്റില്ലെങ്കിലും ബിജെപിയിലേക്കില്ല; താന്‍ കോണ്‍ഗ്രസിന്റെ പോരാളിയെന്ന് ദീപാ ദാസ് മുന്‍ഷി

സീറ്റില്ലെങ്കിലും ബിജെപിയിലേക്കില്ല - താന്‍ കോണ്‍ഗ്രസിന്റെ പോരാളിയെന്ന് ദീപാ ദാസ് മുന്‍ഷി
സീറ്റില്ലെങ്കിലും ബിജെപിയിലേക്കില്ല; താന്‍ കോണ്‍ഗ്രസിന്റെ പോരാളിയെന്ന് ദീപാ ദാസ് മുന്‍ഷി

കൊല്‍ക്കത്ത: ബംഗാളിലെ കോണ്‍ഗ്രസ് നേതാവ് ദീപാ ദാസ് മുന്‍ഷിയെ ബിജെപി പാളയത്തിലെത്തിക്കാനുള്ള നീക്കത്തിന് തിരിച്ചടി. താന്‍ ബിജെപിയിലേക്കില്ലെന്ന് ദീപാ ദാസ് നിലപാട് വ്യക്തമാക്കി. ബിജെപി നേതാവ് മുകുള്‍ റോയ് ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് തന്നെ ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹമില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. അതുകൊണ്ട് ആ ഫോണ്‍കോള്‍ താന്‍ വിച്ഛേദിക്കുകയായിരുന്നെന്ന് ദീപ പറഞ്ഞു. 

നിരവധി തവണ കോണ്‍ഗ്രസ് ജയിച്ച റായ്ഗഞ്ച് സീറ്റ് സിപിഎമ്മിന് നല്‍കിയതില്‍ ദീപാ ദാസ് മുന്‍ഷി ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. 2009ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ ഇവിടെ ദീപ  പരാജയപ്പെടുത്തിയിരുന്നു. സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദീപ ദാസ് മുന്‍ഷി പാര്‍ട്ടി വിട്ടേക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഈ ആവസരം മുതലെടുത്ത് ദീപയെ ബിജെപിയിലെത്തിക്കാനായിരുന്നു മുകുള്‍ റോയ് ഉള്‍പ്പെട്ട ബിജെപി സംഘത്തിന്റെ നീക്കം. നേരത്തെ തന്നെ റായ്ഗഞ്ചില്‍ പ്രചാരണം ആരംഭിച്ച ദീപയ്ക്ക് ബിജെപി സീറ്റ് വാഗ്ദാനവും ചെയ്തിരുന്നു. അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയുടെ ഭാര്യ കൂടിയാണ് ദീപ ദാസ് മുന്‍ഷി.

തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും സിപിഎം എംഎല്‍എയും ചൊവ്വാഴ്ച ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇക്കൂട്ടത്തില്‍ ദീപാ ദാസ് മുന്‍ഷിയും ബിജെപിയില്‍ ചേരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com