ബംഗളുരുവിലെ തെരുവ് വിളക്കുകള്‍ 'പണിമുടക്കി'ലേക്ക് ?  കരാറുകാര്‍ക്ക് കോര്‍പറേഷന്‍ നല്‍കാനുള്ളത് 32 കോടി രൂപ  

4.7 ലക്ഷത്തോളം തെരുവ് വിളക്കുകളാണ് 198 വാര്‍ഡുകളിലായി നഗര പരിധിയില്‍ ഉള്ളത്.  കഴിഞ്ഞ ഒന്നര വര്‍ഷമായി ശമ്പളം കുടിശ്ശിക വരുത്തിയതോടെയാണ് പണിമുടക്കാന്‍ കരാറുകാര്‍ 
ബംഗളുരുവിലെ തെരുവ് വിളക്കുകള്‍ 'പണിമുടക്കി'ലേക്ക് ?  കരാറുകാര്‍ക്ക് കോര്‍പറേഷന്‍ നല്‍കാനുള്ളത് 32 കോടി രൂപ  

ബംഗളുരു: നഗരത്തിലെ തെരുവ് വിളക്കുകള്‍ അടുത്ത ദിവസം മുതല്‍ പ്രകാശിപ്പിക്കില്ലെന്ന് വൈദ്യുതി കരാര്‍ ജീവനക്കാര്‍. കഴിഞ്ഞ ഒന്നര വര്‍ഷമായി ശമ്പളം കുടിശ്ശിക വരുത്തിയതോടെയാണ് പണിമുടക്കാന്‍ കരാറുകാര്‍ തീരുമാനിച്ചത്. ബൃഹത് ബംഗളുരു മഹാനഗര പാലിക പദ്ധതിയിലാണ് തെരുവ് വിളക്കുകള്‍ യഥാസമയം തെളിയിക്കുന്നതിനായി കരാര്‍ നല്‍കിയിരുന്നത്. 32 കോടിയിലേറെ രൂപയാണ് കരാറുകാര്‍ക്ക് നിലവില്‍ ലഭിക്കാനുള്ളത്. 

ഈ ആഴ്ച കുടിശ്ശിക തീര്‍ത്ത് പണം നല്‍കാത്ത പക്ഷം പണിമുടക്ക് ആരംഭിക്കുമെന്നാണ് യൂണിയന്‍ ഭാരവാഹികള്‍ പറയുന്നത്. പണിമുടക്കുന്നതിന് പുറമേ പ്രതിഷേധ സമരത്തിനും തുടക്കം കുറിക്കുമെന്നും ഇക്കാര്യം മേയര്‍ ഉള്‍പ്പടെയുള്ളവരെ അറിയിച്ചതായും ഭാരവാഹികള്‍ പറയുന്നു.
120 വൈദ്യുതി കരാറുകാരാണ് നഗരത്തില്‍ തെരുവ് വിളക്കുകള്‍ തെളിയിക്കുന്നത്. കഴിഞ്ഞ വര്‍ഷവും പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി ഒരു ദിവസം ഇവര്‍ തെരുവ് വിളക്കുകള്‍ തെളിയിച്ചിരുന്നില്ല. 

4.7 ലക്ഷത്തോളം തെരുവ് വിളക്കുകളാണ് 198 വാര്‍ഡുകളിലായി നഗര പരിധിയില്‍ ഉള്ളത്. എല്ലാ വര്‍ഷവും തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി 50 കോടി രൂപ മാറ്റി വയ്ക്കാറുണ്ടെങ്കിലും 26 കോടി രൂപയാണ് ടെന്‍ഡര്‍ അടിസ്ഥാനത്തില്‍ പലപ്പോഴും ചെലവഴിക്കുന്നത്. കരാര്‍ തൊഴിലാളികള്‍ക്ക് പിന്നാലെ ശുചീകരണത്തൊഴിലാളികളും പണിമുടക്കിലേക്ക് നീങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com