ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; മുന്‍ ഒഡീഷ മന്ത്രി ബിജെപിയില്‍ ചേര്‍ന്നു 

മുന്‍ ഒഡീഷ മന്ത്രിയും ബിജെഡി നേതാവുമായിരുന്ന ദാമോദര്‍ റൗട്ട് ബിജെപിയില്‍ ചേര്‍ന്നു
ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; മുന്‍ ഒഡീഷ മന്ത്രി ബിജെപിയില്‍ ചേര്‍ന്നു 

ന്യൂഡല്‍ഹി: മുന്‍ ഒഡീഷ മന്ത്രിയും ബിജെഡി നേതാവുമായിരുന്ന ദാമോദര്‍ റൗട്ട് ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞവര്‍ഷം ദാമോദര്‍ റൗട്ടിനെ ബിജെഡി പുറത്താക്കിയിരുന്നു.

ന്യൂഡല്‍ഹിയില്‍ കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, ബിജെപി വൈസ് പ്രസിഡന്റ് ബൈജയന്ത് പാണ്ഡെ തുടങ്ങിയ മുതിര്‍ന്ന ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ദാമോദര്‍ റൗട്ടിന്റെ ബിജെപി പ്രവേശനം. ദാമോദര്‍ റൗട്ടിന്റെ പാര്‍ട്ടിയിലേക്കുളള കടന്നുവരവ് ഒഡീഷയില്‍ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുമെന്ന് ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

ഇന്ന് പ്രമുഖ കോണ്‍ഗ്രസ് നേതാവ് ടോം വടക്കനും ബിജെപിയില്‍ ചേര്‍ന്നിരുന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. എഐസിസി മുന്‍ സെക്രട്ടറിയും കോണ്‍ഗ്രസ് വക്താവുമായിരുന്നു ടോം വടക്കന്‍. 

കോണ്‍ഗ്രസിലെ കുടുംബാധിപത്യം മടുപ്പിക്കുന്നു. ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന രീതിയാണ് കോണ്‍ഗ്രസില്‍. കോണ്‍ഗ്രസിലെ നേതാക്കള്‍ ആരൊക്കെയാണെന്ന് പോലും അറിയില്ല. 

പുല്‍വാമ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിലെ പ്രതിഷേധവും പാര്‍ട്ടി വിടുന്നതിന് കാരണമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെയും പ്രവര്‍ത്തനങ്ങള്‍  ആകര്‍ഷിച്ചെന്നും ടോം വടക്കന്‍ പറഞ്ഞു. ബിജെപിയിലെത്തിയ ടോം വടക്കന്‍ കേരളത്തില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയേറിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com