മുംബൈ  സിഎസ്ടി റെയില്‍വേ സ്റ്റേഷനിലെ നടപ്പാലം തകര്‍ന്ന് വീണ് മൂന്ന് മരണം; 34 പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

റെയില്‍വേ സ്‌റ്റേഷനിലെ നടപ്പാതയുടെ ഒരു ഭാഗമാണ് തകര്‍ന്നത്. പത്ത് പേരിലധികം നടപ്പാതയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും കുടുങ്ങിക്കിടപ്പുണ്ടെന്നാണ്
മുംബൈ  സിഎസ്ടി റെയില്‍വേ സ്റ്റേഷനിലെ നടപ്പാലം തകര്‍ന്ന് വീണ് മൂന്ന് മരണം; 34 പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

 മുംബൈ: മുംബൈ സിഎസ്ടി റെയില്‍വേ സ്റ്റേഷനിലെ നടപ്പാലം തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു. 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു. 

റെയില്‍വേ സ്‌റ്റേഷനിലെ നടപ്പാതയുടെ ഒരു ഭാഗമാണ് തകര്‍ന്നത്. പത്ത് പേരിലധികം നടപ്പാതയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇപ്പോഴും കുടുങ്ങിക്കിടപ്പുണ്ടെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പ്ലാറ്റ് ഫോം ഒന്നിലെ വടക്കേ അറ്റത്തെയും ടൈംസ് ഓഫ് ഇന്ത്യ കെട്ടിടത്തിലേക്കുമുള്ള വഴിയെ ബന്ധിപ്പിക്കുന്ന ബി ടി ലൈനുമാണ് തകര്‍ന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് സിഎസ്ടി റെയില്‍വേ സ്റ്റേഷനും പരിസരവും ഒഴിവാക്കി യാത്ര ചെയ്യണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com