സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതു നിയമ വിരുദ്ധം; ബുക്ക് മൈ ഷോയ്ക്ക് എതിരെ കേസ് 

സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതു നിയമ വിരുദ്ധം; ബുക്ക് മൈ ഷോയ്ക്ക് എതിരെ കേസ് 
സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതു നിയമ വിരുദ്ധം; ബുക്ക് മൈ ഷോയ്ക്ക് എതിരെ കേസ് 

ഹൈദരാബാദ്: സിനിമാ ടിക്കറ്റ് ബുക്കിങ്ങിന് അനധികൃത ചാര്‍ജ് ഈടാക്കുന്നുവെന്ന് ആരോപിച്ച് മൊബൈല്‍ പ്ലാറ്റ്‌ഫോം ആയ ബുക്ക് മൈ ഷോയ്ക്ക എതിരെ കേസ്. ഇന്റര്‍നെറ്റ് ഹാന്‍ഡിലിങ് ചാര്‍ജ് എന്ന പേരില്‍ ഉപഭോക്താക്കളില്‍നിന്നു പണം ഈടാക്കുന്നത് നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് കേസ്. ദി ന്യൂസ് മിനിറ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റ് ഹാന്‍ഡിലിങ് ചാര്‍ജ് എന്ന പേരില്‍ ഉപഭോക്താക്കളില്‍നിന്നു പണം ഈടാക്കുന്നത് ആര്‍ബിഐ ചട്ടങ്ങളുടെ ലംഘനമാണെന്ന്, വിവരാവകാശ രേഖ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പണം ഇടപാടിന് ബാങ്കുകള്‍ക്കു സര്‍വീസ് ചാര്‍ജ് നല്‍കേണ്ടത് മര്‍ച്ചന്റ് ആണെന്നാണ് ആര്‍ബിഐ ചട്ടങ്ങളില്‍ പറയുന്നത്. തിയറ്ററുകള്‍ ബാങ്കുകള്‍ക്കു നല്‍കേണ്ട പണമാണ് ബുക്ക് മൈ ഷോ ഉപഭോക്താക്കളില്‍നിന്ന് ഈടാക്കുന്നത്. ഒരു ടിക്കറ്റിന് ഇരുപതു രൂപ വരെ ഇത്തരത്തല്‍ ഈടാക്കുന്നുണ്ട്. 

ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള മൊബൈല്‍ പ്ലാറ്റ്‌ഫോമില്‍ തിയറ്ററുകളെ ഉള്‍പ്പെടുത്തുമ്പോള്‍ ഹാന്‍ഡിലിങ് ചാര്‍ജ് ഉപഭോക്താക്കളില്‍നിന്നു ഈടാക്കുന്നതിനുള്ള ഓപ്ഷന്‍ നല്‍കുകയാണ് ബുക്ക് മൈ ഷോ ചെയ്യുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബുക്ക് മൈ ഷോയ്ക്കും തിയറ്ററിനും എതിരെ ഹൈദരാബാദിലെ ഫോറം എഗന്‍സ്റ്റ് കറപ്ഷന്‍ ആണ് ഉപഭോക്തൃകോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ഈ മാസം 23ന് പരിഗണിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com