ബിജെപി സ്ഥാനാര്‍ഥിയാവാനില്ല; ക്ഷണം നിരസിച്ച് വിരേന്ദ്ര സെവാഗ്

ബിജെപി സ്ഥാനാര്‍ഥിയാവാനില്ല; ക്ഷണം നിരസിച്ച് വിരേന്ദ്ര സെവാഗ്
ബിജെപി സ്ഥാനാര്‍ഥിയാവാനില്ല; ക്ഷണം നിരസിച്ച് വിരേന്ദ്ര സെവാഗ്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ബിജെപിയുടെ ക്ഷണം ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ് നിരസിച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെവാഗ് ക്ഷണം നിരസിച്ചതെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു. സ്ഥാനാര്‍ഥിയാക്കുന്നതിന് ഗൗതം ഗംഭീറുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും അവര്‍ വ്യക്തമാക്കി.

വെസ്റ്റ് ഡല്‍ഹി സീറ്റില്‍ സെവാഗിനെ മത്സരിപ്പിക്കാനാണ് ബിജെപി നീക്കം നടത്തിയത്. ഈ ഘട്ടത്തില്‍ രാഷ്ട്രീയ പോരിനിറങ്ങുന്നതില്‍ പ്രയാസമുണ്ടെന്ന് സെവാഗ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. അതേസമയം സെവാഗിനെ പ്രചാരണ രംഗത്തിറക്കാന്‍ ബിജെപി ശ്രമം തുടരുന്നുണ്ട്.

ഗംഭീറിനെ ന്യൂഡല്‍ഹി മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. നിലവില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മിനാക്ഷി ലെഖിയാണ് ഇവിടെ എംപി. ഗംഭീറുമായുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും അദ്ദേഹം സ്ഥാനാര്‍ഥിയാവുമെന്നു തന്നെയാണ് കരുതുന്നതെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. 

സെവാഗ് ക്ഷണം നിരസിച്ചതോടെ സിറ്റിങ് എംപി പര്‍വേഷ് വര്‍മ, മുന്‍ എംഎല്‍എ പവന്‍ ശര്‍മ എന്നിവരുടെ പേരുകളാണ് വെസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ പരിഗണിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com