പ്രചാരണത്തിന് മൃഗങ്ങള്‍ വേണ്ട; വിലക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പക്ഷികളെയോ മൃഗങ്ങളെയോ ഉരഗങ്ങളയെ വോട്ട് പിടിക്കുന്നതിനായി ഉപയോഗിക്കുന്നത് കുറ്റകരമാണെന്നും മൃഗങ്ങളും പക്ഷികളും പാര്‍ട്ടി ചിഹ്നങ്ങളായുള്ളവര്‍ ജീവനുള്ള പക്ഷി-മൃഗാദികളെ ഉപയോഗിക്കരുതെന്നും കമ്മീഷന്‍
പ്രചാരണത്തിന് മൃഗങ്ങള്‍ വേണ്ട; വിലക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മുംബൈ:  ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൃഗങ്ങളെ ഉപയോഗിക്കുന്നതിന് വിലക്കുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാതൃകാ പെരുമാറ്റച്ചട്ടത്തിലാണ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പക്ഷികളെയോ മൃഗങ്ങളെയോ ഉരഗങ്ങളയെ വോട്ട് പിടിക്കുന്നതിനായി ഉപയോഗിക്കുന്നത് കുറ്റകരമാണെന്നും മൃഗങ്ങളും പക്ഷികളും പാര്‍ട്ടി ചിഹ്നങ്ങളായുള്ളവര്‍ ജീവനുള്ള പക്ഷി-മൃഗാദികളെ ഉപയോഗിക്കരുതെന്നും കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

കമ്മീഷന്റെ നിര്‍ദ്ദേശത്തെ 'പെറ്റ' പോലുള്ള മൃഗാവകാശ സംഘടനകള്‍ സ്വാഗതം ചെയ്തു.മൃഗങ്ങളെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് പ്രാകൃതമായ കാര്യമാണെന്നും ഇക്കാര്യത്തില്‍ വിലക്ക് കൊണ്ടുവരാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിച്ച ആര്‍ജ്ജവത്തിന് അഭിനന്ദനങ്ങള്‍ എന്നും സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.  ഇതിന്റെ ലംഘനം നടക്കുന്നുണ്ടോയെന്ന് കര്‍ശനമായി കമ്മീഷന്‍ നിരീക്ഷിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. 

 മൃഗങ്ങള്‍ തെരഞ്ഞെടുപ്പ് ചിഹ്നങ്ങളായുള്ള പാര്‍ട്ടികള്‍ മത്സരിക്കുന്ന സംസ്ഥാനങ്ങളില്‍ പെറ്റയുടെ പ്രതിനിധികളെ നിരീക്ഷണത്തിന് അയയ്ക്കുമെന്നും മൃഗങ്ങളെ ഉപയോഗിച്ചാല്‍ കമ്മീഷന് വിവരം കൈമാറുമെന്നും സംഘടനാ പ്രവര്‍ത്തതകര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com