വിവി പാറ്റ്‌ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം; തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതിയുടെ നോട്ടീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2019 12:20 PM  |  

Last Updated: 15th March 2019 05:06 PM  |   A+A-   |  

SC1-kmWE--621x414@LiveMint-1ec5

 

ന്യൂഡല്‍ഹി:  വോട്ടിങ് യന്ത്രത്തിലെ ക്രമക്കേട് തടയുന്നതിനായി വിവി പാറ്റ്‌
എണ്ണണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിം കോടതിയുടെ നോട്ടീസ്. അടുത്ത വാദം കേള്‍ക്കുമ്പോള്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ കോടതിയിലേക്ക് അയയ്ക്കാനും കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 

21 പാര്‍ട്ടികള്‍ ചേര്‍ന്നാണ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിഴവുകള്‍ ഇല്ലാതിരുക്കുന്നതിനായി യന്ത്രത്തിലെ പകുതി വോട്ടുകളും വിവി പാറ്റും ഒന്നിച്ച് എണ്ണണം എന്നായിരുന്നു ഹര്‍ജിയില്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും നിയമസഭാ തെരഞ്ഞടുപ്പുകളില്‍ കൃത്രിമം നടത്താന്‍ ശ്രമിച്ചിരുന്നുവെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു. വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് ഈ മാസം 25 ലേക്ക് മാറ്റി