മുസ്ലിങ്ങളെ പാകിസ്ഥാനിലേക്ക് അയക്കണം, ഹര്‍ജി ; ഒറ്റ ചോദ്യത്തില്‍ തള്ളി സുപ്രിംകോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2019 12:14 PM  |  

Last Updated: 15th March 2019 12:14 PM  |   A+A-   |  

supreme_court

 

ന്യൂഡല്‍ഹി : ഇന്ത്യന്‍ മുസ്ലിങ്ങളെ പാകിസ്ഥാനിലേക്ക് അയക്കണമെന്ന ഹര്‍ജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്‍, വിനീത് ശരണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. ഹര്‍ജി പരിഗണിച്ച സുപ്രിംകോടതി ഡിവിഷന്‍ ബെഞ്ച് ഹര്‍ജിക്കെതിരെ രൂക്ഷ പ്രതികരണമാണ് നടത്തിയത്. 

ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് നരിമാന്‍, ഗൗരവപൂര്‍വം ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്നാണോ നിങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകനോട് ചോദിച്ചു. എങ്കില്‍ വാദം കേള്‍ക്കാം. എന്നാല്‍ നിങ്ങള്‍ക്കെതിരെ കൂടി കടുത്ത ഉത്തരവുണ്ടാകുമെന്നും ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ വ്യക്തമാക്കി. 

ഇതേതുടര്‍ന്ന് വേണ്ട എന്ന് അഭിഭാഷകന്‍ മറുപടി നല്‍കി. ഹര്‍ജി തള്ളുന്നതായി സുപ്രിംകോടതി ഉത്തരവിടുകയും ചെയ്തു.