നാട്ടുകാര്‍ നോക്കി നില്‍ക്കെ യുവതിയെ വടിവാളിന് വെട്ടി; ചോര വാര്‍ന്ന് റോഡില്‍ കിടന്നത് മണിക്കൂറുകള്‍, ഒടുവില്‍ രക്ഷകനായത് പൊലീസ്‌ 

സംഭവമറിഞ്ഞെത്തിയ സിദ്ധലിംഗയ്യ എന്ന പൊലീസ് ഇന്‍സ്‌പെക്ടറാണ് യുവതിയെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചത്. കൃത്യ സമയത്ത് എത്തിച്ചതിനാല്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാനായി. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്
നാട്ടുകാര്‍ നോക്കി നില്‍ക്കെ യുവതിയെ വടിവാളിന് വെട്ടി; ചോര വാര്‍ന്ന് റോഡില്‍ കിടന്നത് മണിക്കൂറുകള്‍, ഒടുവില്‍ രക്ഷകനായത് പൊലീസ്‌ 

ബംഗളുരു: നടുറോഡില്‍ വച്ച് അക്രമി യുവതിയെ വടിവാളിന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഗിരിനഗറില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു തനൂജ(39) യെ അക്രമി വെട്ടിയത്. വഴിയില്‍ വീണ ഇവരെ നാട്ടുകാരാരും തന്നെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല. യുവതി മരിച്ചിട്ടുണ്ടാകുമെന്ന നിഗമനത്തെ തുടര്‍ന്നായിരുന്നു ഇത്.

സംഭവമറിഞ്ഞെത്തിയ സിദ്ധലിംഗയ്യ എന്ന പൊലീസ് ഇന്‍സ്‌പെക്ടറാണ് യുവതിയെ വാരിയെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി വെട്ടേറ്റ യുവതിയുടെ കുടല്‍മാല പുറത്ത് വന്നിരുന്നു. ഇത് ശരീരത്തിനുള്ളിലാക്കി തുണി കൊണ്ട് കെട്ടിവച്ചാണ് ആശുപത്രിയിലേക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ കൊണ്ടുപോയത്. കൃത്യ സമയത്ത് എത്തിച്ചതിനാല്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാനായി. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 

തനൂജ ട്യൂഷന്‍ പഠിപ്പിക്കാന്‍ പോകുന്ന വീട്ടിലെ ഗൃഹനാഥനാണ് അക്രമിയായ ശേഖര്‍ എന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com