ബിജെപി മാര്‍ക്കറ്റിങ് കമ്പനി; നല്‍കുന്നത് പൊള്ളയായ വാഗ്ദാനങ്ങള്‍; പാര്‍ട്ടി വിട്ട് തീപ്പൊരി നേതാവ്; സ്വതന്ത്രയായി മത്സരിക്കും

ബിജെപി മാര്‍ക്കറ്റിങ് കമ്പനി - നല്‍കുന്നത് പൊള്ളയായ വാഗ്ദാനങ്ങള്‍- പാര്‍ട്ടി വിട്ട് തീപ്പൊരി നേതാവ്- സ്വതന്ത്രയായി മത്സരിക്കും
ബിജെപി മാര്‍ക്കറ്റിങ് കമ്പനി; നല്‍കുന്നത് പൊള്ളയായ വാഗ്ദാനങ്ങള്‍; പാര്‍ട്ടി വിട്ട് തീപ്പൊരി നേതാവ്; സ്വതന്ത്രയായി മത്സരിക്കും

അഹമ്മദാബാദ്: ലോക്‌സഭാ തെരഞ്ഞടുപ്പ് പടിവാതിക്കല്‍ എത്തിനില്‍ക്കെ ഗുജറാത്തില്‍ ബിജെപി നേതാവ് പാര്‍ട്ടി വിട്ടു. ബിജെപി മാര്‍ക്കറ്റിംഗ് കമ്പനിയായി മാറിയെന്നും ജനങ്ങളെ പൊളളയായ വാഗ്ദാനങ്ങല്‍ നല്‍കി വഞ്ചിക്കുകയാണെന്നും ആരോപിച്ചാണ് ഗുജറാത്തിലെ ബിജെപിയുടെ വനിതാ മുഖമായ രേഷ്മ പട്ടേല്‍ രാജിവെച്ചത്‌. പട്ടീദാര്‍ വിഭാഗത്തില്‍ ഏറെ സ്വാധീനമുള്ള രേഷ്മ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പോര്‍ബന്തര്‍ ണ്ഡലത്തില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കും.

തന്റെ രാജിക്കത്ത് ഗുജറാത്ത് ബിജെപി പ്രസിഡന്റ് ജിത്തു വഗാനിക്ക് കൈമാറിയെന്നും രേഷ്മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കന്‍മാരെല്ലാം സാധാരണക്കാരായ ജനങ്ങളെ പൊള്ളവാഗ്ദാനങ്ങള്‍ നല്‍കി അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണ്. ഇത് ജനങ്ങളുടെ മുന്നില്‍ തുറന്നുകാട്ടും. അതിനായാണ് തെരഞ്ഞടുപ്പില്‍ സ്വതന്ത്രയായി മത്സരിക്കാനുള്ള തീരുമാനം.

പോര്‍ബന്തറില്‍ സ്വതന്ത്രയായി മത്സരിക്കുന്ന സ്ഥാനാര്‍ഥി എന്ന നിലയില്‍ പ്രതിപക്ഷ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിക്കാനുള്ളത് ബിജെപിക്കെതിരെ എല്ലാവരും ഒരുമിച്ച് നിന്നാല്‍ വിജയിക്കാന്‍ കഴിയുമെന്നാണ്. ഒരു വനിത മത്സരിച്ച് വിജയിച്ചാല്‍ മണ്ഡലത്തില്‍ വനിതകളുടെ ക്ഷേമത്തിനായി അവസരമൊരുങ്ങുമെന്നും രേഷ്മ പറയുന്നു.

ഗുജറാത്തിലെ ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയുടെ ശബ്ദമായിരുന്നു മുപ്പത്തിമൂന്ന് കാരിയായ രേഷ്മ. കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ എംഎല്‍എ ജവഹര്‍ ചവ്ദയുടെ മണ്ഡലത്തിലെ ഉപതെരഞ്ഞടുപ്പില്‍ മത്സരിക്കുമെന്നും രേഷ്മ പറഞ്ഞു. രണ്ട് മണ്ഡലങ്ങളിലും പട്ടീദാര്‍ വിഭാഗത്തിന് വലിയ സ്വാധീനമാണുളളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com