മധുര ചുവക്കുമോ? 15 വര്‍ഷങ്ങള്‍ക്ക് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് സിപിഎം

മണ്ഡലം സിപിഎമ്മിന് നല്‍കുന്നതായി ഡിഎംകെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തമിഴ്‌നാട് പൊളിറ്റ് ബ്യൂറോ സു വെങ്കടേശനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു
മധുര ചുവക്കുമോ? 15 വര്‍ഷങ്ങള്‍ക്ക് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് സിപിഎം

മധുര: സു വെങ്കടേശനെന്ന കമ്യൂണിസ്റ്റുകാരന്‍ മത്സരിക്കാന്‍ ഇറങ്ങുന്നത് മധുരയെ ചുവപ്പണിയിക്കുക എന്ന ദൗത്യവുമായാണ്. നീണ്ട പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മധുര ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും സിപിഎം ജനവിധി തേടിയിറങ്ങുന്നത്. മണ്ഡലം സിപിഎമ്മിന് നല്‍കുന്നതായി ഡിഎംകെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തമിഴ്‌നാട് പൊളിറ്റ് ബ്യൂറോ സു വെങ്കടേശനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ വെങ്കടേശന്‍ തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റാണ്. മൂന്ന് പതിറ്റാണ്ട് നീണ്ട
പാര്‍ട്ടി പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായാണ് സു വെങ്കടേശന്റെ സ്ഥാനാര്‍ത്ഥിത്വത്തെ അണികള്‍ കാണുന്നത്. 2006 ല്‍ അണ്ണാഡിഎംകെ സ്ഥാനാര്‍ഥിക്കെതിരെ തിരുപരാന്‍കുന്ദ്രത്ത് നിന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ വെങ്കടേശന്‍ മത്സരിച്ചെങ്കിലും 12,686 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

മധുരയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് താന്‍ മത്സരിക്കാന്‍ ഇറങ്ങുന്നതെന്ന് സു വെങ്കടേശന്‍ പറഞ്ഞു.പൈതൃക നഗരമായ മധുരയെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷവും അവഗണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു ഉന്നത വിദ്യാഭ്യാസ കേന്ദ്രം പോലും മധുരയില്‍ ഇല്ല. താന്‍ എംപിയായാല്‍ വിദ്യാഭ്യാസത്തിനും കുടുവെള്ളത്തിനും പ്രാധാന്യം നല്‍കുമെന്നും മധുരയെ ഒരു മെട്രോ നഗരമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com