20 സീറ്റുകളില്‍ അണ്ണാ ഡിഎംകെ, അഞ്ചിടത്ത് ബിജെപി; സീറ്റ് ധാരണ പ്രഖ്യാപിച്ച് പനീര്‍ സെല്‍വം

20 സീറ്റുകളില്‍ അണ്ണാ ഡിഎംകെ, അഞ്ചിടത്ത് ബിജെപി; സീറ്റ് ധാരണ പ്രഖ്യാപിച്ച് പനീര്‍ സെല്‍വം

ബിജെപിക്ക് കന്യാകുമാരി, ശിവഗാംഗി, കോയമ്പത്തൂര്‍, തൂത്തുക്കുടി, രാമനാഥപുരം എന്നീ സീറ്റുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. വിജയകാന്തിന്റെ ഡിഎംഡികെയ്ക്ക് തിരുച്ചിറപ്പള്ളി, ചെന്നൈ നോര്‍ത്ത്, വിരുദ്‌നഗര്‍ 

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 20 മണ്ഡലങ്ങളില്‍ അണ്ണാഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുമെന്ന് ഒ പനീര്‍സെല്‍വം. സൗത്ത് ചെന്നൈ, തേനി, പൊള്ളാച്ചി, കരൂര്‍, ഈറോഡ് എന്നീ പ്രധാന മണ്ഡലങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. തെരഞ്ഞെടുപ്പ് സഖ്യം ചേര്‍ന്ന ബിജെപിക്ക് കന്യാകുമാരി, ശിവഗാംഗി, കോയമ്പത്തൂര്‍, തൂത്തുക്കുടി, രാമനാഥപുരം എന്നീ സീറ്റുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

പ്രധാന സഖ്യകക്ഷിയായ പട്ടാളി മക്കള്‍ കക്ഷി ചെന്നൈ ഉള്‍പ്പടെ ഏഴിടങ്ങളില്‍ മത്സരിക്കും. ധര്‍മപുരി, വില്ലുപുരം, ആര്‍ക്കോണം, ദിണ്ടിഗല്‍, ശ്രീപെരുംപുതൂര്‍, കൂഡല്ലൂര്‍ എന്നീ മണ്ഡലങ്ങളാണ് അവ. പാര്‍ട്ടിക്ക് നല്‍കിയ സീറ്റുകളില്‍ അഞ്ചിടത്തെങ്കിലും ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുകയെന്നത് രാംദോസിന് വലിയ വെല്ലുവിളിയാകും. 

വിജയകാന്തിന്റെ ഡിഎംഡികെയ്ക്ക് തിരുച്ചിറപ്പള്ളി, ചെന്നൈ നോര്‍ത്ത്, വിരുദ്‌നഗര്‍ എന്നീ സീറ്റുകളും നല്‍കി. പുതുച്ചേരിയില്‍ മുന്‍മുഖ്യമന്ത്രി രംഗസ്വാമിയുടെ പാര്‍ട്ടി മത്സരിക്കാനും ധാരണയായി. ഡിഎംകെ- കോണ്‍ഗ്രസ് സഖ്യത്തെ നേരിടാന്‍ ബിജെപിയുമായി കൂട്ടുകൂടിയ അണ്ണാഡിഎംകെ അല്‍പ്പം വിയര്‍ത്തേക്കുമെന്നാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് നിരീക്ഷണങ്ങള്‍ പറയുന്നത്. ലോക്‌സഭാ മണ്ഡലങ്ങളുടെ അടിസ്ഥാനത്തില്‍ നാലാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ നേടുന്ന വിജയം കേന്ദ്രത്തിലെ സര്‍ക്കാര്‍ രൂപീകരണത്തിലും നിര്‍ണായകമായേക്കുമെന്നതിനാല്‍ കോണ്‍ഗ്രസ് മികച്ച പ്രചാരണ പരിപാടികള്‍ തന്നെയാണ് ആസൂത്രണം ചെയ്യുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com