ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് രാജ്യത്തിന്റെ ആദ്യ ലോക്പാല്‍  ; നിയമനം ഉടന്‍

പ്രധാനമന്ത്രി നരേന്ദ്രമോദി, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, പ്രമുഖ അഭിഭാഷകന്‍ മുകുള്‍ റോഹാത്ഗി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷിന്റെ പേര്
ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് രാജ്യത്തിന്റെ ആദ്യ ലോക്പാല്‍  ; നിയമനം ഉടന്‍

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ലോക്പാല്‍ ആയി സുപ്രിംകോടതി മുന്‍ ജഡ്ജി പിനാകി ചന്ദ്ര ഘോഷ് സ്ഥാനമേല്‍ക്കും. ലോക്പാലിനെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതി അന്ത്യശാസനം നല്‍കിയതോടെയാണ് ലോക്പാലിന്റെ കാര്യത്തില്‍ തീരുമാനമായത്. പത്ത് ദിവസത്തിനുള്ളില്‍ നിയമനം ഉണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, പ്രമുഖ അഭിഭാഷകന്‍ മുകുള്‍ റോഹാത്ഗി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷിന്റെ പേര് തീരുമാനിച്ചത്. സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് പങ്കെടുത്തില്ല.

ചെയര്‍മാന്‍, ഒരു ജഡ്ജി, നോണ്‍-ജുഡീഷ്യല്‍ അംഗം എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് ലോക്പാല്‍. മുന്‍ ഹൈക്കോടതി ജഡ്ജിമാരെയും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളിച്ച് ലോക്പാലിന്റെ അംഗസംഖ്യ എട്ടുവരെയാക്കാം.  ദേശീയതലത്തില്‍ ഉണ്ടാകുന്ന അഴിമതിക്കേസുകള്‍ അന്വേഷിക്കുകയും ജനകീയ താത്പര്യത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ് ലോക്പാലിന്റെ ചുമതല.

2017 മെയ് മാസത്തിലാണ് സുപ്രിം കോടതി ജഡ്ജി സ്ഥാനത്ത് നിന്നും ഘോഷ് വിരമിച്ചത്. നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗം കൂടിയാണ് അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com