പത്മശ്രീ വാങ്ങി, രാഷ്ട്രപതിയുടെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച് തിമ്മക്ക മടങ്ങി; രാജ്യം കീഴടക്കി അമ്മസ്‌നേഹം; വീഡിയോ

പ്രധാനമന്ത്രി അടക്കമുള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു തിമ്മക്കയുടെ പ്രോട്ടോകോള്‍ലംഘനം
പത്മശ്രീ വാങ്ങി, രാഷ്ട്രപതിയുടെ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച് തിമ്മക്ക മടങ്ങി; രാജ്യം കീഴടക്കി അമ്മസ്‌നേഹം; വീഡിയോ

പത്മശ്രീ പുരസ്‌കാര വിതരണ ചടങ്ങിനെ വ്യത്യസ്തമാക്കി 107 വയസുകാരി സാലുമര്‍ തിമ്മക്ക. ആ അമ്മയ്ക്ക് മുന്നില്‍ അനുഗ്രഹത്തിനായി തല കുനിച്ചത് രാജ്യം മുഴുവനുമായിരുന്നു. സാലുമര്‍ തിമ്മക്ക നടത്തിയ പ്രോട്ടോകോള്‍ ലംഘനമാണ് രാജ്യത്തിന്റെ മനസ് കീഴടക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകമായ തിമ്മക്ക പത്മശ്രീ പുരസ്‌കാരം വാങ്ങാനാണ് വേദിയില്‍ എത്തിയത്. പതിയെ നടന്നുവന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് പുരസ്‌കാരം സ്വീകരിച്ച ശേഷം അദ്ദേഹത്തിന്റെ തലയില്‍ കൈ വെച്ച് അനുഗ്രഹം നല്‍കിയാണ് അമ്മ മടങ്ങിയത്. 

പ്രധാനമന്ത്രി അടക്കമുള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു തിമ്മക്കയുടെ പ്രോട്ടോകോള്‍ലംഘനം. സദസ്സില്‍ ഇരുന്നവര്‍ എല്ലാം അമ്മയുടെ പ്രവര്‍ത്തിയെ ചിരിയോടെയാണ് നോക്കിയിരുന്നത്. രാഷ്ട്രപതിയാണെങ്കില്‍ അനുഗ്രഹത്തിനായി ആ അമ്മയ്ക്ക് മുന്നില്‍ തല കുമ്പിട്ടു. തിമ്മക്കയേക്കാള്‍ 33 വയസ് കുറവാണ് രാഷ്ട്രപതിയ്ക്ക്. സോഷ്യല്‍ മീഡിയയുടെ മനസ് കീഴടക്കുകയാണ് പുരസ്‌കാരം സ്വീകരിക്കുന്നതിന്റെ വീഡിയോ. രാഷ്ട്രപതിയുടെ തലയില്‍ കൈവെച്ച് തിമ്മക്ക അനുഗ്രഹിച്ചത് രാജ്യത്തിന് മുഴുവനാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. 

കര്‍ണാടകയിലെ പരിസ്ഥിതി പ്രവര്‍ത്തകയാണ് തിമ്മക്ക. പരിസ്ഥിതിക്ക് വേണ്ടി തിമ്മക്ക പതിറ്റാണ്ടുകളായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് പത്മശ്രീ നല്‍കി ആദരിച്ചത്. 991 ല്‍ തിമ്മക്കയുടെ ഭര്‍ത്താവ് മരിച്ചതിനു ശേഷമാണ് അമ്മ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങുന്നത്. ഔദ്യോഗിക വിദ്യാഭ്യാസം നേടിയിട്ടില്ല. നാലു കിലോമീറ്റളോളം ഇവര്‍ ആല്‍ മരങ്ങള്‍ നട്ടുവളര്‍ത്തിയിട്ടുണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com