പീഡനശ്രമം: പെണ്‍കുട്ടി ഓട്ടോയില്‍ നിന്ന് ചാടി; ഡ്രൈവറെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍

ഡ്രൈവറില്‍ നിന്നുണ്ടായ ബലാത്സംഗ ശ്രമം ചെറുക്കാന്‍ ഓടികൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്ന് പെണ്‍കുട്ടി എടുത്തു ചാടി.
പീഡനശ്രമം: പെണ്‍കുട്ടി ഓട്ടോയില്‍ നിന്ന് ചാടി; ഡ്രൈവറെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍

ലഖ്‌നൗ:  ഡ്രൈവറില്‍ നിന്നുണ്ടായ ബലാത്സംഗ ശ്രമം ചെറുക്കാന്‍ ഓടികൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്ന് പെണ്‍കുട്ടി എടുത്തു ചാടി. വീഴ്ച്ചയില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം.

മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി വീണതോടെ സംഭവ സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാര്‍ ഡ്രൈവറെ പിടികൂടി മര്‍ദ്ദിച്ച ശേഷം പൊലീസിന് കൈമാറി. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പോലീസ് അതി സാഹസികമായി ഡ്രൈവറെ രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ െൈഡ്രവറെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com