'ബോട്ട് പിടിച്ചായാലും ഞാനവിടെയൊക്കെ എത്തും'; മോദി 'ഉപേക്ഷിച്ച' ഗ്രാമീണരെ തേടി പ്രിയങ്ക ഗംഗായാത്രയ്ക്ക്‌

സ്വന്തം ജനങ്ങളെ അത് ഒരിക്കലും വേര്‍തിരിച്ച് കാണുന്നില്ലെന്നും അതേ ഗംഗയെ ആശ്രയിച്ചാണ് ഗ്രാമങ്ങളിലേക്ക് എത്തുകയെന്നും അവര്‍ കത്തില്‍ കുറിച്ചു
'ബോട്ട് പിടിച്ചായാലും ഞാനവിടെയൊക്കെ എത്തും'; മോദി 'ഉപേക്ഷിച്ച' ഗ്രാമീണരെ തേടി പ്രിയങ്ക ഗംഗായാത്രയ്ക്ക്‌

ലക്‌നൗ: കോണ്‍ഗ്രസിന്റെ പോരാളിയായി ഉത്തര്‍പ്രദേശിന്റെ എല്ലാ ഭാഗത്തും താന്‍  എത്തുമെന്ന് പ്രിയങ്കാ ഗാന്ധി. മോദി ഉപേക്ഷിച്ച ഗ്രാമീണരെയും സ്ത്രീകളെയും യുവജനങ്ങളെയും കര്‍ഷകരെയും തേടിയാവും തന്റെ 'ഗംഗായാത്ര'യെന്നും അവര്‍ വ്യക്തമാക്കി. 

പ്രയാഗ് രാജില്‍ നിന്നും വാരണാസി വരെയാണ് പ്രിയങ്കയുടെ ഗംഗായാത്ര നിശ്ചയിച്ചിരിക്കുന്നത്. ബോട്ടും ബസും ട്രെയിനുമൊക്കെ ആശ്രയിച്ചാലും ഗ്രാമങ്ങളിലേക്ക് താന്‍ എത്തുമെന്നും വേണ്ടി വന്നാല്‍ നടന്ന് പോകാനും തയ്യാറാണെന്നും അവര്‍ അണികള്‍ക്ക് എഴുതിയ കത്തില്‍ വെളിപ്പെടുത്തി. തിങ്കളാഴ്ച ആരംഭിക്കുന്ന ഗംഗായാത്ര ബുധനാഴ്ചയാണ് സമാപിക്കുന്നത്.

ഗംഗ സത്യത്തിന്റെയും തുല്യതയുടെയും അടയാളമാണ്. രണ്ട് സംസ്‌കാരങ്ങളുടെ പ്രതീകമാണ്. സ്വന്തം ജനങ്ങളെ അത് ഒരിക്കലും വേര്‍തിരിച്ച് കാണുന്നില്ലെന്നും അതേ ഗംഗയെ ആശ്രയിച്ചാണ് ഗ്രാമങ്ങളിലേക്ക് എത്തുകയെന്നും അവര്‍ കത്തില്‍ കുറിച്ചു.ജനങ്ങളുടെ വേദന ഏറ്റെടുത്തും വിഷമങ്ങള്‍ കേട്ടുമല്ലാതെ ഒരു രാഷ്ട്രീയ മാറ്റവും ഉണ്ടാവില്ലെന്നും പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമായാണ് താന്‍ എത്തുകയെന്നും പ്രിയങ്ക കത്തില്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com