കഞ്ചാവടിച്ച് കിറുങ്ങി, പൊലീസില്‍ വിളിച്ച് വീട്ടിലെത്തിക്കാന്‍ ആവശ്യപ്പെട്ടു; കയ്യില്‍ പണമില്ലാത്തതിനാലെന്ന് യുവാവ് (വിഡിയോ)

നിങ്ങള്‍ ബസില്‍ അല്ല കയറിയത് പൊലീസ് ജീപ്പിലാണ് എന്ന് പറഞ്ഞപ്പോഴായിരുന്നു അതിലും രസകരമായ മറുപടി യുവാവ് നല്‍കിയത്. കയ്യില്‍ പണമില്ല, രാത്രി വൈകിയത് കൊണ്ട് വീട്ടില്‍ പോകാന്‍ മറ്റ് മാര്‍ഗ്ഗവുമില്ല. അതുകൊണ
കഞ്ചാവടിച്ച് കിറുങ്ങി, പൊലീസില്‍ വിളിച്ച് വീട്ടിലെത്തിക്കാന്‍ ആവശ്യപ്പെട്ടു; കയ്യില്‍ പണമില്ലാത്തതിനാലെന്ന് യുവാവ് (വിഡിയോ)

ബറേലി: കഞ്ചാവ് ലഹരി തലയ്ക്ക് പിടിച്ച യുവാവ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വീട്ടില്‍ കൊണ്ടാക്കാന്‍ ആവശ്യപ്പെട്ടു.ഉത്തര്‍പ്രദേശിലെ സംബല്‍ സ്വദേശിയായ 24 കാരനാണ് പുലിവാല് പിടിച്ചത്. 100 ല്‍ വിളിച്ച് നില്‍ക്കുന്ന സ്ഥലം പറഞ്ഞ് വീട്ടിലെത്തിക്കാന്‍ ആവശ്യപ്പെട്ടതും പൊലീസുകാര്‍ ജീപ്പുമായി എത്തി.

സംബല്‍ എത്തിയിട്ടും ഇറക്കാതെ ആയതോടെയാണ് യുവാവിന് കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് തോന്നി. ഇതോടെ വീട് കഴിഞ്ഞു, ഇറക്കാത്തത് എന്താണെന്ന് ചോദിച്ച് പൊലീസിനോട് വാഗ്വാദമായത്. നിങ്ങള്‍ ബസില്‍ അല്ല കയറിയത് പൊലീസ് ജീപ്പിലാണ് എന്ന് പറഞ്ഞപ്പോഴായിരുന്നു അതിലും രസകരമായ മറുപടി യുവാവ് നല്‍കിയത്. കയ്യില്‍ പണമില്ല, രാത്രി വൈകിയത് കൊണ്ട് വീട്ടില്‍ പോകാന്‍ മറ്റ് മാര്‍ഗ്ഗവുമില്ല. അതുകൊണ്ട് എമര്‍ജന്‍സി നമ്പറായ 100 ല്‍ വിളിച്ചുവെന്നായിരുന്നു യുവാവിന്റെ മറുപടി. 

ഇയാളില്‍ നിന്ന് ലഹരിപദാര്‍ത്ഥം പൊലീസ് കണ്ടെടുത്തു. കഞ്ചാവടിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് അതൊക്കെ ചെറുപ്പം മുതലേ വലിക്കാറുണ്ടെന്നും ഇപ്പോള്‍ വലിച്ചിട്ടില്ലെന്നുമായിരുന്നു മറുപടി. കഞ്ചാവ് ലഹരിമരുന്നല്ലെന്നും ഇയാള്‍ പൊലീസുകാരോട് വാദിക്കുന്നുണ്ട്.
ഒടുവില്‍ പൊലീസുകാരില്‍ ഒരാള്‍ യുവാവിനെ അടുത്ത ബസ് സ്റ്റോപ്പില്‍ ഇറക്കി പോകുന്നതിനുള്ള പണവും നല്‍കി പറഞ്ഞയയ്ക്കുകയായിരുന്നു. 

പൊലീസുകാരില്‍ ഒരാളാണ് ജീപ്പിനുള്ളില്‍ വച്ച് നടന്ന സംഭാഷണം വിഡിയോയാക്കി ചിത്രീകരിച്ചത്. ഇത് വളരെപെട്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com