തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ജ്യോത്സ്യന്‍, അമിത് ഷാ ഓഫീസ് മാറ്റി

തെരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയില്‍ പാര്‍ട്ടി ആസ്ഥാനത്തെ അഞ്ചാം നിലയിലെ ഓഫീസ് മാറ്റി ബിജെപി അധ്യക്ഷന്‍ അമിത് ഷാ
തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ജ്യോത്സ്യന്‍, അമിത് ഷാ ഓഫീസ് മാറ്റി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയില്‍ പാര്‍ട്ടി ആസ്ഥാനത്തെ അഞ്ചാം നിലയിലെ ഓഫീസ് മാറ്റി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. പ്രമുഖ ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരമാണ് മാറ്റം എന്നാണ് റിപ്പോര്‍ട്ട്. 

അഞ്ചാം നിലയില്‍ നിന്നും ഗ്രൗണ്ട് ഫ്‌ളോറിലേക്ക് അമിത് ഷാ തന്റെ ഓഫീസ് മാറ്റിയതായിട്ടാണ് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് കൂടാതെ, ആശോക റോഡ് ലൂട്ടെന്‍സ് ഡല്‍ഹി 11ലെ പഴയ പാര്‍ട്ടി ആസ്ഥാനത്തിലെ തന്റെ ഓഫീസും തെരഞ്ഞെടുപ്പിന്റെ ഭാഗമായി അമിത് ഷാ പ്രവര്‍ത്തന സജ്ജമാക്കി.

മെയ് 23നാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നത്. ബിജെപിയുടെ വിജയത്തിനായി അമിത് ഷായോട് ഓഫീസ് മാറ്റാന്‍ പറഞ്ഞ ജ്യോത്സ്യന്റെ വിശ്വാസ്യത കൂടി കണ്ടറിയാമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന പ്രതികരണങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com