പ്രമോദ് സാവന്ത്..ശ്രീപദ് നായിക്.. ; ഗോവ മുഖ്യമന്ത്രി ആര് ?; തിരക്കിട്ട ചര്‍ച്ചകള്‍, തര്‍ക്കവുമായി ഘടകകക്ഷികള്‍

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ അധ്യക്ഷതയിലാണ് ചര്‍ച്ചകൾ പുരോഗമിക്കുന്നത്
പ്രമോദ് സാവന്ത്..ശ്രീപദ് നായിക്.. ; ഗോവ മുഖ്യമന്ത്രി ആര് ?; തിരക്കിട്ട ചര്‍ച്ചകള്‍, തര്‍ക്കവുമായി ഘടകകക്ഷികള്‍

പനാജി : മനോഹര്‍ പരീക്കറുടെ നിര്യാണത്തോടെ, പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ചകൾ പുരോഗമിക്കുകയാണ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ അധ്യക്ഷതയിലാണ് ചര്‍ച്ചകൾ നടക്കുന്നത്.  നിയമസഭാ സ്പീക്കര്‍ പ്രമോദ് സാവന്ത്, ആരോഗ്യമന്ത്രി വിശ്വജിത് റാണെ, കേന്ദ്രമന്ത്രി ശ്രീപദ് നായിക് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. 

പ്രമോദ് സാവന്തിനാണ് എംഎല്‍എമാര്‍ക്കിടയില്‍ നേരിയ മുന്‍തൂക്കമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന ശേഷം കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ് വിശ്വജിത് റാണ. മുന്‍ മുഖ്യമന്ത്രി പ്രതാപ് സിംഗ് റാണെയുടെ മകനാണ് അദ്ദേഹം. ഇന്നു തന്നെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് ഗോവ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോ പറഞ്ഞു

വിശ്വജിത് റാണെ മുഖ്യമന്ത്രി മനോഹർ പരീക്കർക്കൊപ്പം
വിശ്വജിത് റാണെ മുഖ്യമന്ത്രി മനോഹർ പരീക്കർക്കൊപ്പം

അതിനിടെ മുഖ്യമന്ത്രി പദത്തിനായി അവകാശം ഉന്നയിച്ച് സഖ്യകക്ഷിയും രംഗത്തെത്തി. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി നേതാവ് സുധിന്‍ ധവാലികറാണ് മുഖ്യമന്ത്രി പദത്തിനായി രംഗത്തെത്തിയത്. എന്നാല്‍ മുഖ്യമന്ത്രി പദം വിട്ടുനല്‍കാന്‍ ബിജെപി തയ്യാറല്ല. എന്നാല്‍ ബിജെപിക്കല്ല, പരീക്കര്‍ക്കാണ് തങ്ങല്‍ പിന്തുണ നല്‍കിയതെന്നാണ് സഖ്യകക്ഷികള്‍ അവകാശപ്പെടുന്നത്. 

എംഎല്‍എ മാരില്‍ നിന്നും മുഖ്യമന്ത്രിയെ കണ്ടെത്തുമെന്നാണ് ബിജെപി നേതാക്കള്‍ സൂചിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസ് നേതാവായ മുന്‍ മുക്യമന്ത്രി ഗുരുദാസ് കാമത്തിനെ പാര്‍ട്ടിയിലെത്തിച്ച് മുഖ്യമന്ത്രിയാക്കുന്നതിനെ കുറിച്ച് ബിജെപി നേതൃത്വം ആലോചിച്ചിരുന്നു. 

ബി​ജെ​പി എം​എ​ൽ​എ ഫ്രാ​ൻ​സി​സ് ഡി​സൂ​സ​യു​ടെ നി​ര്യാ​ണ​ത്തോ​ടെ, 40 അം​ഗ ഗോ​വ നി​യ​മ​സ​ഭ​യി​ലെ ബി​ജെ​പി അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം 13 ആ​യെ​ന്നും ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ട്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ശ​നി​യാ​ഴ്ച കോ​ണ്‍​ഗ്ര​സ് ഗോ​വ ഗ​വ​ർ​ണ​ർ മൃ​ദു​ല സി​ൻ​ഹ​യ്ക്കു ക​ത്തെ​ഴു​തി​യി​രു​ന്നു. മൂ​ന്ന് മ​ഹാ​രാ​ഷ്ട്ര​വാ​ദി ഗോ​മ​ന്ത​ക് പാ​ർ​ട്ടി എം​എ​ൽ​എ​മാ​രും മൂ​ന്നു ഗോ​വ ഫോ​ർ​വേ​ഡ് എം​എ​ൽ​എ​മാ​രും മൂ​ന്നു സ്വ​ത​ന്ത്ര​രു​മാ​ണു ബി​ജെ​പി​യെ ഇ​പ്പോ​ഴും പി​ന്തു​ണ​യ്ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ന് 14 എം​എ​ൽ​എ​മാ​രു​ണ്ട്. നേ​ര​ത്തെ ര​ണ്ട് കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​ർ രാ​ജി​വ​ച്ച് ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​രു​ന്നു. ഇ​ത​ട​ക്കം മൂ​ന്നു സീ​റ്റു​ക​ൾ ഇ​പ്പോ​ൾ ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്.

അ​ന്ത​രി​ച്ച ഗോ​വ മു​ഖ്യ​മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​റി​ന്‍റെ സം​സ്കാ​രം ഇ​ന്നു പനാജിയിൽ ന​ട​ക്കും. പൊതുദർശനത്തിന് ശേഷം വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആണ് ച​ട​ങ്ങു​ക​ൾ. അന്ത്യോപചാരമർപ്പിക്കാൻ പ്ര​ധാ​ന​മ​ന്ത്രി​യും മ​റ്റ് കേ​ന്ദ്ര മ​ന്ത്രി​മാ​രും ഇന്ന് പ​നാ​ജി​യി​ലെ​ത്തും. പ​രീ​ക്ക​റു​ടെ നി​ര്യാ​ണ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ തി​ങ്ക​ളാ​ഴ്ച ദേ​ശീ​യ ദു​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇന്നലെയാ​ണ് മു​ൻ കേ​ന്ദ്ര​മ​ന്ത്രി​കൂ​ടി​യാ​യി​രു​ന്ന പ​രീ​ക്ക​ർ അ​ന്ത​രി​ച്ച​ത്. അ​ർ​ബു​ദ​ത്തെ തു​ട​ർ​ന്നു ദീ​ർ​ഘ​നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com