'ഫേഷ്യലും ചെയ്ത് മുടിയും കറുപ്പിച്ച് നടക്കുന്നവര്‍ക്ക് മോദിയെ വിമര്‍ശിക്കാന്‍ എന്ത് അവകാശം ?'; മായാവതിയെ കടന്നാക്രമിച്ച് ബിജെപി എംഎല്‍എ

ദിവസവും ഫേഷ്യലും ചെയ്ത്, മുടിയും കറുപ്പിച്ച് നടക്കുന്ന മായാവതിയാണ് മോദിയുടെ ജീവിത ശൈലിയെ വിമര്‍ശിക്കുന്നത്
'ഫേഷ്യലും ചെയ്ത് മുടിയും കറുപ്പിച്ച് നടക്കുന്നവര്‍ക്ക് മോദിയെ വിമര്‍ശിക്കാന്‍ എന്ത് അവകാശം ?'; മായാവതിയെ കടന്നാക്രമിച്ച് ബിജെപി എംഎല്‍എ

ലക്‌നൗ : ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംഎല്‍എ രംഗത്ത്. ദിവസവും ഫേഷ്യലും ചെയ്ത്, മുടിയും കറുപ്പിച്ച് നടക്കുന്ന മായാവതിയാണ് മോദിയുടെ ജീവിത ശൈലിയെ വിമര്‍ശിക്കുന്നത്. ഇതിന് അവര്‍ക്ക് എന്ത് അവകാശമാണുള്ളതെന്നും ബിജെപി എംഎല്‍എ സുരേന്ദ്ര നാരായണ്‍ സിംഗ് ചോദിച്ചു. 

മായാവതി ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേരെടുത്ത് പരാമര്‍ശിക്കാതെ കുറ്റപ്പെടുത്തിയത്. 2014 ലെ തെരഞ്ഞെടുപ്പില്‍ ചായവാല എന്ന് സ്വയം പ്രഖ്യാപിച്ചാണ് വോട്ട് തേടിയത്. എന്നാല്‍ ഇപ്പോള്‍ ജീവിതം രാജകീയമായിട്ടാണ്. ഇപ്പോള്‍ അദ്ദേഹം വിശേഷിപ്പിക്കുന്നത് ചൗകീദാര്‍(കാവല്‍ക്കാരന്‍) എന്നാണ്. ബിജെപിക്ക് ഇപ്പോള്‍ ചായക്കാരെ വേണ്ടെയെന്നും മായാവതി ചോദിച്ചു. 

മായാവതി എന്നും മുഖം ഫേഷ്യല്‍ ചെയ്തശേഷം മാത്രമാണ് പുറത്തിറങ്ങുന്നത്. അങ്ങനെയുള്ള ഒരാള്‍ എങ്ങനെയാണ് മറ്റൊരാളെ വിമര്‍ശിക്കുന്നത്. വസ്ത്രം ധരിക്കുന്നത് ആഡംബരമല്ല. എന്നാല്‍ ചെറുപ്പക്കാരിയാണെന്ന് കാണിക്കാനായി മുടി കറുപ്പിക്കുന്നത് ആഡംബരമാണ്. നിങ്ങള്‍ക്ക് 60 വയസ്സായെന്ന് ഓര്‍മ്മ വേണമെന്നും ബിജെപി എംഎല്‍എ അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com