ലോക്‌സഭാ തെരഞ്ഞെടുപ്പ്; അഞ്ചാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

ഏഴ് സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്
ലോക്‌സഭാ തെരഞ്ഞെടുപ്പ്; അഞ്ചാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ അഞ്ചാം ഘട്ട പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. ഏഴ് സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. ആന്ധ്ര പ്രദേശ്, തെലുങ്കാന, ആസാം, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ഒഡീഷ എന്നി സംസ്ഥാനങ്ങളിലെ പട്ടികയാണ് തയാറായത്. 

ആന്ധ്രയില്‍ നിന്നുള്ള 22 സ്ഥാനാര്‍ത്ഥികളും പശ്ചിമ ബംഗാളില്‍ നിന്നുള്ള 11 പേരും തെലുങ്കാനയില്‍ നിന്ന് എട്ടും ഒഡീഷയില്‍ നിന്ന് ആറും അസാമില്‍ നിന്ന് അഞ്ചും ഉത്തര്‍ പ്രദേശില്‍ നിന്നു മൂന്നു പേരുമാണ് പട്ടികയിലുള്ളത്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി ജന്‍ഗിപൂര്‍ ലോകസഭാ സീറ്റില്‍ നിന്ന് മത്സരിക്കും. മുന്‍ മുഖ്യമന്ത്രിമാര്‍ അടക്കം നിരവധി പേര്‍ പട്ടിയില്‍ ഇടംനേടിയിട്ടുണ്ട്. 

രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി മീറ്റിങ്ങിന് ശേഷമാണ് പട്ടിക പുറത്തുവിട്ടത്. ലക്ഷദ്വീപില്‍ ഹംദുള്ള സെയ്ദ് മത്സരിക്കാനും തീരുമാനമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com