സിറ്റിങ് എംപിമാരില്‍ വിശ്വാസമില്ല; ഛത്തീസ്ഗഡില്‍ മുഴുവന്‍ എംപിമാരെയും വെട്ടിമാറ്റി, സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങള്‍, രമണ്‍സിങിനും സാധ്യത

2018 നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയമേറ്റുവാങ്ങിയ സാഹചര്യത്തില്‍ ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം
സിറ്റിങ് എംപിമാരില്‍ വിശ്വാസമില്ല; ഛത്തീസ്ഗഡില്‍ മുഴുവന്‍ എംപിമാരെയും വെട്ടിമാറ്റി, സ്ഥാനാര്‍ത്ഥി പട്ടികയില്‍ പുതുമുഖങ്ങള്‍, രമണ്‍സിങിനും സാധ്യത

റായ്പൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡില്‍ മുഴുവന്‍ സിറ്റിങ് എംപിമാരെയും സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് വെട്ടിമാറ്റി ബിജെപിയുടെ നിര്‍ണായക നീക്കം. 2018 നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത പരാജയമേറ്റുവാങ്ങിയ സാഹചര്യത്തില്‍ ഇത്തവണ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡിലെ 11 മണ്ഡലങ്ങളില്‍ 10 ഇടത്തും ബിജെപിയാണ് വിജയിച്ചത്. ഈ പത്ത് എംപിമാരുടെയും പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് വെട്ടിമാറ്റി പുതുമുഖങ്ങളെ നിര്‍ത്താനാണ് ബിജെപിയുടെ തീരുമാനം. ഇതിന് ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അനുമതി നല്‍കി. 

മുന്‍ മുഖ്യമന്ത്രി രമണ്‍ സിങിനെ മത്സരിപ്പിക്കാനും പാര്‍ട്ടിയില്‍ ആലോചന നടക്കുന്നുണ്ട്. രാജ്‌നഥ്ഗാവില്‍ നിന്നും രമണ്‍സിങിനെ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നത്. നിലവില്‍ രമണ്‍സിങിന്റെ മകനാണ് ഇവിടത്തെ സിറ്റിങ് എംപിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com