അഞ്ച് വര്‍ഷം കൊണ്ട് മൂന്ന് കോടിയിലേറെ കര്‍ഷകര്‍ക്ക് തൊഴില്‍ നഷ്ടമായി ; കൃഷി ഉപേക്ഷിച്ചവര്‍ 40 ശതമാനമെന്ന് എന്‍എസ്എസ്ഒ റിപ്പോര്‍ട്ട്

ദേശീയ സാംപിള്‍ സര്‍വേ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് 2018 ഡിസംബറില്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ അംഗീകരിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നില്ല.
അഞ്ച് വര്‍ഷം കൊണ്ട് മൂന്ന് കോടിയിലേറെ കര്‍ഷകര്‍ക്ക് തൊഴില്‍ നഷ്ടമായി ; കൃഷി ഉപേക്ഷിച്ചവര്‍ 40 ശതമാനമെന്ന് എന്‍എസ്എസ്ഒ റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി:  രാജ്യത്തെ മൂന്ന് കോടിയിലേറെ കര്‍ഷകര്‍ക്ക് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ തൊഴില്‍ നഷ്ടമായെന്ന് ദേശീയ സാംപിള്‍ സര്‍വേ റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ നേരത്തേ തയ്യാറായിരുന്നില്ല. 40 ശതമാനത്തിലേറെ കര്‍ഷകത്തൊഴിലാളികള്‍ കൃഷി ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

2011-12 കാലയളവില്‍ ഗ്രാമങ്ങളില്‍ തൊഴിലെടുത്തിരുന്ന പുരുഷന്‍മാര്‍ 76.28 ശതമാനവും സ്ത്രീകള്‍ 32.97 ശതമാനവുമായിരുന്നു. എന്നാല്‍ 2017-18 ആയപ്പോഴേക്കും ഇത് യഥാക്രമം 56.71, 20.61 എന്നിങ്ങനെ ഇടിഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

വെറും നാല് ശതമാനം പേരാണ് കൃഷിയില്‍ സ്വയം തൊഴില്‍ കണ്ടെത്തിയത്. ജോലിക്കാരായ ഗ്രാമീണരുടെ എണ്ണത്തില്‍ 4.3 കോടി ആളുകളുടെ കുറവുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു. 

ദേശീയ സാംപിള്‍ സര്‍വേ തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് 2018 ഡിസംബറില്‍ ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ അംഗീകരിച്ചിരുന്നുവെങ്കിലും സര്‍ക്കാര്‍ പുറത്ത് വിട്ടിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ആക്ടിങ് ചെയര്‍പേഴ്‌സണ്‍ പി എന്‍ മോഹനന്‍ ഉള്‍പ്പടെ രണ്ട് അംഗങ്ങള്‍ ജനുവരിയില്‍ രാജിവച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com