കശ്മീരില്‍ മൂന്ന് സൈനികരെ വെടിവെച്ചുകൊന്ന് കോണ്‍സ്റ്റബിള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; വെടിയുതിര്‍ത്തത് തര്‍ക്കത്തിനിടെ

തര്‍ക്കത്തിനിടെയാണ് അജിത്ത് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്
കശ്മീരില്‍ മൂന്ന് സൈനികരെ വെടിവെച്ചുകൊന്ന് കോണ്‍സ്റ്റബിള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; വെടിയുതിര്‍ത്തത് തര്‍ക്കത്തിനിടെ


ശ്രീനഗര്‍; മൂന്ന് സഹപ്രവര്‍ത്തകരെ വെടിവെച്ചു കൊലപ്പെടുത്തിയ സൈനികന്‍ അറസ്റ്റില്‍. കൊല നടത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അജിത് കുമാര്‍ എന്ന കോണ്‍സ്റ്റബിളാണ് അറസ്റ്റിലാകുന്നത്. ബുധനാഴ്ച രാത്രി കാശ്മീരിലെ ഉധംപൂര്‍ സിആര്‍പിഎറ് ക്യാമ്പിലായിരുന്നു സംഭവം. തര്‍ക്കത്തിനിടെയാണ് അജിത്ത് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. മൂന്ന് പേരും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 

ഹെഡ് കോണ്‍സ്റ്റബിള്‍മാരാ രാജസ്ഥാനിലെ ജുന്‍ജുനു സ്വദേശി പൊകാര്‍മല്‍, ഡല്‍ഹി സ്വദേശി യോഗേന്ദ്ര ശര്‍മ, ഹരിയാന രെവാരി സ്വദേശി ഉമേദ് സിങ് എന്നിവരാണ് മരിച്ചത്. കൊല നടത്തിയതിന് ശേഷം സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അജിത്ത് കുമാറിന്റെ നില അതീവ ഗുരുതരമാണ്. ഉത്തര്‍പ്രദേശ് കാണ്‍പൂര്‍ സ്വദേശിയാണ് പിടിയിലായ അജിത്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com