ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; മോദി വാരാണസിയില്‍; പത്തനംതിട്ടയില്‍ തീരുമാനമായില്ല; അദ്വാനിക്ക് സീറ്റില്ല 

പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലഖ്‌നൗവിലും മത്സരിക്കും
ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി; മോദി വാരാണസിയില്‍; പത്തനംതിട്ടയില്‍ തീരുമാനമായില്ല; അദ്വാനിക്ക് സീറ്റില്ല 

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക ബിജെപി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചത്.  പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിലും കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലഖ്‌നൗവിലും മത്സരിക്കും. മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയുടെ മണ്ഡലമായ ഗാന്ധി നഗറില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ 
മത്സരിക്കും

കേരളത്തിലെ പതിമൂന്ന് മണ്ഡലങ്ങളിലെ സ്ഥനാര്‍ത്ഥികളെയും പ്രഖ്യാപിച്ചു. പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമായില്ല. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച ടോം വടക്കനും ആദ്യഘട്ട പട്ടികയില്‍ ഇടംപിടിച്ചില്ല. കാസര്‍കോട് രവീശ തന്ത്രി, കണ്ണൂര്‍ സികെ പത്മനാഭന്‍, വടകര വികെ സജീവന്‍, കോഴിക്കോട് പ്രകാശ് ബാബു, മലപ്പുറം വി ഉണ്ണികൃഷ്ണന്‍, പൊന്നാനി വിടി രമ, പാലക്കാട് സി കൃഷ്ണകുമാര്‍, ചാലക്കുടി എഎന്‍ രാധാകൃഷ്ണന്‍, എറണാകുളം അല്‍ഫോന്‍സ് കണ്ണന്താനം, ആലപ്പുഴ കെഎസ് രാധാകൃഷ്ണന്‍, ആറ്റിങ്ങല്‍ ശോഭാ സുരേന്ദ്രന്‍, കൊല്ലം കെസി സാബു, തിരുവനന്തപുരം കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകും.

നിതിന്‍ ഗ്ഡ്കരി നാഗ്പൂര്‍,രവി ശങ്കര്‍ പ്രസാദ് പട്‌ന, രാജീവ് പ്രതാപ് റൂഡി ചാപ്രമധുരയില്‍ ഹേമമാലിനി, അമേഠിയില്‍ സ്മൃതി ഇറാനി എന്നിവര്‍ മത്സരിക്കും.നേരത്തേ സിക്കിമിലെയും അരുണാചല്‍പ്രദേശിലെയും നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു. സിക്കിമിലെ 12 സ്ഥാനാര്‍ത്ഥികളെയും 6 സ്ഥാനാര്‍ത്ഥികളെയുമാണ് പ്രഖ്യാപിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com