ട്രെയ്‌നിന് തീപിടിച്ചത് കണ്ട് പേടിച്ച് പുറത്തേക്ക് ചാടി; രണ്ട് യാത്രക്കാര്‍ മരിച്ചു

ട്രെയ്‌നിന് തീപിടിച്ചത് കണ്ട് പേടിച്ച് പുറത്തേക്ക് ചാടി; രണ്ട് യാത്രക്കാര്‍ മരിച്ചു

ട്രെയിന്റെ എന്‍ജിനും മൂന്ന് ബോഗികള്‍ക്കുമാണ് തീ പിടിച്ചത്

കൊല്‍ക്കത്ത; ട്രെയ്‌നിന് തീപിടിച്ചത് കണ്ട് പേടിച്ച് പുറത്തേക്ക് ചാടിയ രണ്ട് യാത്രികര്‍ക്ക് ദാരുണാന്ത്യം. ഛത്തീസ്ഗഡില്‍നിന്നും ദിബ്രുഗഡിലേക്ക് പോയ ദിബ്രുഗഡ്- ഛത്തീസ്ഗഡ് എക്‌സ്പ്രസിനാണ് തീപിടിച്ചത്. ട്രെയിന്റെ എന്‍ജിനും മൂന്ന് ബോഗികള്‍ക്കുമാണ് തീ പിടിച്ചത്. 

ട്രെയ്‌നിന് തീ അണയ്ക്കുന്നതിന് എത്തിയ ഫയര്‍ഫോഴ്‌സാണ് സംഭവസ്ഥലത്തുനിന്ന് രണ്ടു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ഇവരുടെ ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളില്ല. ട്രെയ്‌നില്‍ നിന്ന് ചാടിയതിനെ തുടര്‍ന്നുണ്ടായ പരുക്കാണ് മരണത്തിന് കാരണമായത് എന്നാണ് കരുതുന്നത്. ട്രെയ്‌നിന് തീപിടിച്ചതിനെ തുടര്‍ന്ന് നിരവധി യാത്രക്കാരാണ് ചാടി രക്ഷപ്പെട്ടത്. ഇതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 

തീപിടിച്ചിരുന്നു. ഡാര്‍ജിലിംഗില്‍വച്ചായിരുന്നു സംഭവം. എന്‍ജിന്‍ ചോര്‍ച്ചയാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം .അപകടത്തെ തുടര്‍ന്ന് നിരവധി ട്രെയ്‌നുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com