മഹാസഖ്യം സീറ്റ് നല്‍കിയില്ല: ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഐ; കനയ്യ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തില്‍

ബിഹാറില്‍ മഹാസഖ്യത്തില്‍ സിപിഐയ്്ക്ക് സീറ്റില്ലാതായതോടെ കനയ്യ കുമാറിന്റെ സ്ഥാനാര്‍ത്ഥിതം അനിശ്ചിതത്വത്തിലായി. സിപിഐയ്ക്ക് കനയ്യയുടെ മണ്ഡലമായ ബെഗുസരായില്‍ സീറ്റ് ലഭിക്കും എന്നായിരുന്നു പ്രതീക്ഷ 
മഹാസഖ്യം സീറ്റ് നല്‍കിയില്ല: ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സിപിഐ; കനയ്യ കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തില്‍

ബിഹാറില്‍ മഹാസഖ്യത്തില്‍ സിപിഐയ്്ക്ക് സീറ്റില്ലാതായതോടെ കനയ്യ കുമാറിന്റെ സ്ഥാനാര്‍ത്ഥിതം അനിശ്ചിതത്വത്തിലായി. സിപിഐയ്ക്ക് കനയ്യയുടെ മണ്ഡലമായ ബെഗുസരായില്‍ സീറ്റ് ലഭിക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ രാഷ്ട്രീയ ജനതാദള്‍ ഇടഞ്ഞതോടെ ആ നീക്കം പാളി. തങ്ങള്‍ക്ക് വലിയ വോട്ട് ബാങ്കുള്ള മണ്ഡലത്തില്‍ സീറ്റ് വിട്ടുനല്‍കാന്‍ സാധിക്കില്ല എന്നാണ് ആര്‍ജെഡിയുടെ നിലപാട്. 

ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാസഖ്യത്തില്‍ അംഗമായിരുന്ന സിപിഐ, തങ്ങള്‍ ആവശ്യപ്പെട്ട് സീറ്റുകള്‍ നല്‍കിയ്യില്ലെങ്കില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നിലപാടെടുത്തു. അഞ്ച് സീറ്റുകളാണ് സിപിഐ ചോദിച്ചത്. ഇത് ആര്‍ജെഡി നിഷേധിച്ചതോടെ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സഖ്യ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് താത്പര്യം എന്നാണ് കനയ്യ കുമാര്‍ അറിയിച്ചിരിക്കുന്നത്. സിപിഐ ചിഹ്നത്തില്‍ ഒറ്റയ്ക്ക് മത്സരിപ്പിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം അദ്ദേഹം അംഗീകരിക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്. 

ലെനിന്‍ ഗ്രാഡ് എന്നറിയപ്പെടുന്ന ബെഗുസരായി, സിപിഐയ്ക്ക് ശക്തിയുള്ള പ്രദേശമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരുതവണ വിജയിക്കുകയും പലതവണ രണ്ടാംസ്ഥാനത്ത് എത്തുകയും ചെയ്തിട്ടുണ്ട്. ഇതും കനയ്യ കുമാറിന് നിലവിലുള്ള ജനപ്രീതിയും പാര്‍ട്ടിയെ വിജയത്തിലേക്ക് എത്തിക്കുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. സഖ്യം സീറ്റ് നല്‍കിയില്ലെങ്കില്‍ സിപിഐ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി ബിഹാര്‍ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിങ് വ്യക്തമാക്കിയിരുന്നു. 2014ല്‍ മണ്ഡലത്തില്‍ വിജയിച്ചത് ബിജെപി ആയിരുന്നു. 2009ല്‍ രണ്ടാംസ്ഥാനത്ത് വന്ന സിപിഐ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പോയി. ആര്‍ജെഡി രണ്ടാംസ്ഥാനത്തായി. 

ആര്‍ജെഡി 20 സീറ്റിലും കോണ്‍ഗ്രസിന് 9 സീറ്റിലും മത്സരിക്കാനാണ് നിലവില്‍ സഖ്യത്തില്‍ ധാരണയായിരിക്കുന്നത്. എന്‍ഡിഎ വിട്ട് മഹാസഖ്യത്തിലെത്തിയ ഉപേന്ദ്ര കുശ് വാഹയുടെ അര്‍എല്‍എസ്പിക്ക് 5 സീറ്റും ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎമ്മിന് മൂന്ന് സീറ്റും നല്‍കാനാണ് ധാരണ. ശരത് യാദവ് ആര്‍ജെഡി ചിഹ്നത്തില്‍ മത്സരിക്കും. തെരഞ്ഞടുപ്പിന് പിന്നാലെ ശരത് യാദവിന്റെ പാര്‍ട്ടി ആര്‍ജെഡിയില്‍ ലയിക്കും.  സിപിഐ(എംഎല്‍)ന് ഒരു സീറ്റ് സഖ്യം നല്‍കിയിട്ടുണ്ട്. തങ്ങള്‍ ആവശ്യപ്പെട്ട സീറ്റുകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് സിപിഎം നേരത്തെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 17 വീതം സീറ്റിലാണ് ബിഹാറില്‍ ബിജെപിയും ജെഡിയുവും മല്‍സരിക്കുന്നത്.ഏപ്രില്‍ 11 നാണ് ബീഹാറില്‍ വോട്ടെടുപ്പ് തുടങ്ങുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com