മോദിയുടെ ദീര്‍ഘവീക്ഷണം സ്വാധീനിച്ചു; ഗൗതം ഗംഭീര്‍ ബിജെപിയില്‍, ന്യൂഡല്‍ഹിയില്‍ മത്സരിച്ചേക്കും 

കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റലി, രവി ശങ്കര്‍പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം
മോദിയുടെ ദീര്‍ഘവീക്ഷണം സ്വാധീനിച്ചു; ഗൗതം ഗംഭീര്‍ ബിജെപിയില്‍, ന്യൂഡല്‍ഹിയില്‍ മത്സരിച്ചേക്കും 

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റലി, രവി ശങ്കര്‍പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി ഗംഭീര്‍ മത്സരിച്ചേക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണം തന്നെ സ്വാധീനിച്ചതായി ഗൗതം ഗംഭീര്‍ പറഞ്ഞു. ബിജെപിയില്‍ ചേരാന്‍ അവസരം തന്നതില്‍ താന്‍ അഭിമാനിക്കുന്നതായി ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു ക്രിക്കറ്റ് താരം വീരേന്ദ്ര സെവാഗ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തളളി രംഗത്തുവന്നിരുന്നു. ബിജെപി ടിക്കറ്റില്‍ സെവാഗ് മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സെവാഗിന്റെ വിശദീകരണം.

പടിഞ്ഞാറെ ഡല്‍ഹിയില്‍ നിന്ന് സെവാഗിനെ മത്സരിപ്പിക്കാനായിരുന്നു ബിജെപി പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സെവാഗ് ഓഫര്‍ നിരസിക്കുകയായിരുന്നുവെന്ന് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com