വിഘടനവാദി യാസിർ മാലിക്കിന്റെ കശ്മീർ ലിബറേഷൻ ഫ്രണ്ടിന് നിരോധനം

ഭീകര വിരുദ്ധ നിയമപ്രകാരമാണ് നിരോധനം
വിഘടനവാദി യാസിർ മാലിക്കിന്റെ കശ്മീർ ലിബറേഷൻ ഫ്രണ്ടിന് നിരോധനം

ന്യൂഡൽഹി: കശ്മീരിലെ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന്റെ നേതൃത്വത്തിലുള്ള ജമ്മു കശ്മീര്‍ ലിബറേഷൻ ഫ്രണ്ടിനെ (ജെകെഎല്‍എഫ്‌) കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഭീകര വിരുദ്ധ നിയമപ്രകാരമാണ് നിരോധനം. ജമ്മു കശ്മീരില്‍ യാസിൻ മാലിക്കിൻ്റെ സംഘടന നടത്തുന്ന വിഘടനവാദ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് നടപടിയെന്ന്  ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.  

ഇപ്പോൾ ജമ്മു കശ്മീരിലെ കോട്ട് ബൽവാൽ ജയിലിൽ കഴിവുകയാണ് യാസിൻ മാലിക്. ജമ്മു കശ്മീര്‍ ലിബറേഷൻ ഫ്രണ്ട് ഉൾപ്പെട്ട 37 കേസുകളാണ് ഇയാൾക്കെതിരെ സിബിഐയും എൻഐഎയും ഫയൽ ചെയ്തിട്ടുള്ളതെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു. . 

മുമ്പ് ജമാഅത്തെ ഇസ്‍ലാമി ജമ്മു കശ്മീരിനും നിരോധം ഏര്‍പ്പെടുത്തിയിരുന്നു. പുൽവാമ ആക്രമണത്തെ പശ്ചാത്തലത്തിലായിരുന്നു നടപടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com