വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു; വീഡിയോ പകര്‍ത്തി;മുപ്പതുകാരിയായ സര്‍ക്കാര്‍ അധ്യാപിക അറസ്റ്റില്‍; തെളിവ് നല്‍കിയത് ഭര്‍ത്താവ് 

വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു - മുപ്പതുകാരിയായ സര്‍ക്കാര്‍ അധ്യാപിക അറസ്റ്റില്‍ - തെളിവ് നല്‍കിയത് ഭര്‍ത്താവ് 
വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചു; വീഡിയോ പകര്‍ത്തി;മുപ്പതുകാരിയായ സര്‍ക്കാര്‍ അധ്യാപിക അറസ്റ്റില്‍; തെളിവ് നല്‍കിയത് ഭര്‍ത്താവ് 

ചെന്നൈ: വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ അധ്യാപിക അറസ്റ്റില്‍. തമിഴ്‌നാട്ടിലെ അരണിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ മുപ്പതുകാരിയായ അധ്യാപിക നിത്യയാണ് അറസ്റ്റിലായത്. ഭര്‍ത്താവ് ഉമേഷ് നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുമൊത്തുള്ള അശ്ലീല ഫോട്ടോകള്‍ അധ്യാപിക മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ ഫോട്ടകളാണ് ഭര്‍ത്താവ് പൊലീസിന് കൈമാറിയത്.

സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ. ഇംഗ്ലീഷ് ടീച്ചറായ അധ്യാപിക ട്യൂഷന്‍ എടുക്കാനായി വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. ഇതിനിടെ അധ്യാപിക വിദ്യാര്‍ത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ തുടങ്ങി. വിദ്യാര്‍ത്ഥിയുമായുള്ള ലൈംഗിക ഇടപെടല്‍ അധ്യാപിക മൊബൈലില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇത് ഭര്‍ത്താവ് കണ്ടെത്തുകയായിരുന്നു.

ഇതിനെ ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഭര്‍ത്താവ് താക്കീത് ചെയ്തിരുന്നു. എന്നാല്‍ ഇത് കേള്‍ക്കാന്‍ നിത്യ തയ്യാറായില്ല. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുമൊത്തുള്ള ലൈംഗികബന്ധം തുടര്‍ന്നു. പിന്നാലെ
ഭര്‍ത്താവ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പരാതിയുടെ സത്യാവസ്ഥ ബോധ്യപ്പെട്ടു. തുടര്‍ന്നാണ് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com