ഇനി വെറും 'തൃണമൂല്‍' ; ലോഗോയില്‍ നിന്നും കോണ്‍ഗ്രസിനെ ഒഴിവാക്കി മമതാ ബാനര്‍ജി

പാര്‍ട്ടിയുടെ ബാനറുകളില്‍ നിന്നും പോസ്റ്ററുകളില്‍ നിന്നും എല്ലാ വാര്‍ത്താ വിനിമയ മാര്‍ഗ്ഗങ്ങളില്‍ നിന്നും കോണ്‍ഗ്രസ് എന്ന വാക്ക്  ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. പക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ര
ഇനി വെറും 'തൃണമൂല്‍' ; ലോഗോയില്‍ നിന്നും കോണ്‍ഗ്രസിനെ ഒഴിവാക്കി മമതാ ബാനര്‍ജി


ന്യൂഡല്‍ഹി: അവസാനം മമത ബാനര്‍ജി അതും ചെയ്തു. 21 വര്‍ഷത്തിന് ശേഷവും പാര്‍ട്ടിയുടെ പേരിലുണ്ടായിരുന്ന കോണ്‍ഗ്രസിനെ കൂടി എടുത്ത് പുറത്ത് കളഞ്ഞു. ഇനി വെറും 'തൃണമൂല്‍'. നീല പശ്ചാത്തലത്തില്‍ രണ്ട് പൂക്കളും പച്ച എഴുത്തുമായാണ് തൃണമൂലിന്റെ പുതിയ ലോഗോ പുറത്തിറങ്ങിയത്. മാറ്റത്തിനുള്ള സമയമായത് കൊണ്ടാണ് ലോഗോ പരിഷ്‌കരിച്ചതെന്നായിരുന്നു പാര്‍ട്ടി നേതാവിന്റെ പ്രതികരണം.

പാര്‍ട്ടിയുടെ ബാനറുകളില്‍ നിന്നും പോസ്റ്ററുകളില്‍ നിന്നും എല്ലാ വാര്‍ത്താ വിനിമയ മാര്‍ഗ്ഗങ്ങളില്‍ നിന്നും കോണ്‍ഗ്രസ് എന്ന വാക്ക് പാര്‍ട്ടി ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. പക്ഷേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖകളില്‍ മാത്രം മാറ്റാനായിട്ടില്ല. തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് തന്നെയാവും രേഖകളില്‍ തുടരുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി മമത ബാനര്‍ജി, അനന്തരവന്‍ അഭിഷേക് ബാനര്‍ജി, ഡെറക് ഒബ്രിയന്‍ തുടങ്ങിയവരുടെ ഫേസ്ബുക്ക് , ട്വിറ്റര്‍ പേജുകളില്‍ പുതിയ ലോഗോയാണ് ഉള്ളത്. 

സിപിഎമ്മിനോടുള്ള സമീപനത്തില്‍ പ്രതിഷേധിച്ച് 1998 ലാണ് മമത കോണ്‍ഗ്രസ് വിടുന്നതും തൃണമൂല്‍ കോണ്‍ഗ്രസ് രൂപീകരിച്ചതും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com