വേദി തകര്‍ന്നുവീണു; നിരവധി ബിജെപി നേതാക്കള്‍ക്ക് പരിക്ക് (വിഡിയോ) 

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ പരിപാടിക്കിടെ, വേദി തകര്‍ന്ന് വീണു നേതാക്കള്‍ക്ക് പരിക്ക്
വേദി തകര്‍ന്നുവീണു; നിരവധി ബിജെപി നേതാക്കള്‍ക്ക് പരിക്ക് (വിഡിയോ) 

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ പരിപാടിക്കിടെ, വേദി തകര്‍ന്ന് വീണു നേതാക്കള്‍ക്ക് പരിക്ക്. കിസാന്‍ മോര്‍ച്ച നേതാവ് അവ്‌ദേഷ് യാദവ് ഉള്‍പ്പെടെയുളള നേതാക്കള്‍ക്കാണ് പരിക്കേറ്റത്. ഇതിന്റെ വീഡിയോ പുറത്തുവന്നു.

ഉത്തര്‍പ്രദേശിലെ സാബലിലാണ് സംഭവം. നേതാക്കള്‍ നില്‍ക്കുന്ന വേദി തകര്‍ന്നുവീഴുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈ സമയത്ത് നിരവധിപ്പേര്‍ വേദിയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ആളുകളുടെ ബാഹുല്യമാണ് സംഭവത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com