വൈസ് അഡ്മിറല്‍ കരംഭീര്‍ സിങ് അടുത്ത നാവികസേന മേധാവി 

വൈസ് അഡ്മിറല്‍ കരംഭീര്‍ സിങ് അടുത്ത നാവികസേന മേധാവിയാകും
വൈസ് അഡ്മിറല്‍ കരംഭീര്‍ സിങ് അടുത്ത നാവികസേന മേധാവി 

ന്യൂഡല്‍ഹി: വൈസ് അഡ്മിറല്‍ കരംഭീര്‍ സിങ് അടുത്ത നാവികസേന മേധാവിയാകും.നിലവിലെ നാവികസേന മേധാവി സുനില്‍ ലാംബയുടെ കാലാവധി മേയില്‍ അവസാനിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 

നിലവില്‍ വിശാഖപട്ടണം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിഴക്കന്‍ നേവല്‍ കമാന്‍ഡിന്റെ ഫ്‌ലാഗ് ഓഫീസറാണ് വൈസ് അഡ്മിറല്‍ കരംഭീര്‍ സിങ്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ്. 

1980ല്‍ നാവികസേനയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച കരംഭീര്‍ സിങ് 1982ല്‍ ഹെലികോപ്റ്റര്‍ പൈലറ്റായി സ്ഥാനക്കയറ്റം ലഭിച്ചു. തുടര്‍ന്ന് ഇങ്ങോട്ട് നിരവധി സുപ്രധാനപദവികള്‍ വഹിച്ചശേഷമാണ് നാവികസേന മേധാവിയിലേക്ക് എത്തിനില്‍ക്കുന്നത്. ഇതുവരെ നാവികസേനയില്‍ 36 വര്‍ഷത്തെ സേവനപാരമ്പര്യമാണ് കരംഭീര്‍ സിങിനുളളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com